ഷക്കീല രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കമലിനേക്കാള്‍ ആളെകൂട്ടുമെന്ന് ടി രാജേന്ദര്‍

ഫിലിം ഡസ്ക്
Wednesday, April 4, 2018

രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസനെ പരിഹസിച്ച് നടനും സംവിധായകനുമായ ടി. രാജേന്ദര്‍. ഷക്കീല രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ഇതിനേക്കാള്‍ ആളെ കൂട്ടും എന്നായിരുന്നു രാജേന്ദര്‍ പറഞ്ഞത് .

ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് ജനങ്ങളുമായി സംവദിക്കാന്‍ ട്രെയിന്‍ മാര്‍ഗം യാത്ര കമല്‍ യാത്ര ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജേന്ദറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ താന്‍ സജീവമായി കഴിഞ്ഞുവെന്ന് ജനങ്ങളെ ബോധിപ്പിക്കാനാണ് കമല്‍ ഈ യാത്ര നടത്തിയത്.

‘ഷക്കീലയ്ക്ക് വേണമെങ്കില്‍ നാളെ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാം. ജനക്കൂട്ടം ഓടിയെത്തും. എനിക്ക് ഉറപ്പാണ്. അതുകൊണ്ട് വോട്ട് കിട്ടുമോ? തിരഞ്ഞെടുപ്പില്‍ ജയിക്കുമോ? എനിക്ക് സംശയമാണ്.

കമലിന്റെ യാത്രയില്‍ വലിയ കാര്യമൊന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം സിനിമാതാരമാണ്. തമിഴ്‌നാട്ടില്‍ എവിടെയാണെങ്കിലും സിനിമാതാരങ്ങളെ കാണാന്‍ ആളുകള്‍ എത്തിച്ചേരും’- രാജേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

×