ഒരാള്‍ ഭൂതകാലത്ത് എത്രവലിയ ആളായിരുന്നു എന്നത് വലിയ കാര്യമല്ല, പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് ഇപ്പോഴും തന്നെ ബോധ്യമായിട്ടുണ്ടാകില്ല ;12 വർഷങ്ങൾക്ക് മുമ്പ് പാർട്ടി നടപടി നേരിട്ട  സിപിഎം നേതാവ് ടി ശശിധരൻ പ്രചാരണ വേദികളിൽ വീണ്ടും സജീവമാകുന്നു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, April 16, 2019

തൃശൂര്‍: 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥി സി കെ ചന്ദ്രന്‍റെ തോൽവിക്ക് കാരണക്കാരനാണെന്ന് പാർട്ടി കണ്ടെത്തിയതോടെയാണ് 2007 ൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശശിധരനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് 2008 ൽ അന്നമനട സെന്‍റർ ബ്രാഞ്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷമാണ് മാള ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

സംസ്ഥാന സമിതിയിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന്  ഒരാള്‍ ഭൂതകാലത്ത് എത്രവലിയ ആളായിരുന്നു എന്നത് വലിയ കാര്യമല്ല, പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് ഇപ്പോഴും തന്നെ ബോധ്യമായിട്ടുണ്ടാകില്ലെന്നും ശശിധരന്‍ പറഞ്ഞു.

12 വർഷങ്ങൾക്ക് മുമ്പ് പാർട്ടി നടപടി നേരിട്ട  ടി ശശിധരൻ ഒരിടവേളയ്ക്ക് ശേഷം ചാലക്കുടി മണ്ഡ‍ലത്തിലെ സ്ഥാനാർത്ഥി ഇന്നസെന്‍റിനായി ദിവസവും നാലിൽ അധികം പരിപാടികളിലാണ് പ്രസംഗിക്കുന്നത്. പ്രാസംഗികൻ എന്ന നിലയിലുള്ള ശശിധരന്‍റെ കഴിവ് പരമാവധി ഉപയോഗപ്പെടുത്താനാണ് പാർട്ടി തീരുമാനം

ചാലക്കുടി മണ്ഡലത്തിലെ വിവിധ പാർട്ടി വേദികളിൽ ഇന്നസെന്‍റിനായി വോട്ട് പിടിക്കാൻ ടി ശശിധരൻ മുന്നിലുണ്ട്.

×