Advertisment

മന്ത്രിക്കും സര്‍ക്കാരിനും കേരളത്തിലെ മത്സ്യ തൊഴിലാളികളോട് യാതൊരു ദയയുമില്ല; മല്‍സ്യത്തൊഴിലാളികളോട് മേഴ്‌സിയില്ലാതെ ഒരു മന്ത്രിയും സര്‍ക്കാറും; രൂക്ഷ വിമര്‍ശനവുമായി ടി സിദ്ധിഖ്

New Update

തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്ന ആരോപണത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ധിഖ്.

Advertisment

publive-image

മന്ത്രിക്കും സര്‍ക്കാരിനും കേരളത്തിലെ മത്സ്യ തൊഴിലാളികളോട് യാതൊരു ദയയുമില്ലെന്നും അഞ്ഞായിരം കോടിയുടെ കരാറിലൊപ്പിട്ട് കോടികളുടെ അഴിമതിയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു.

‘കേരളത്തിലെ മല്‍സ്യത്തൊഴിലാളികളോട് മേഴ്‌സിയില്ലാതെ ഒരു മന്ത്രിയും സര്‍ക്കാറും.

കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കി അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. 5000 കോടിയുടെ കരാറാണിത്.

ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയാണ് ഈ കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചത്. 400 ട്രോളറുകള്‍ക്കും 5 മദര്‍ഷിപ്പുകള്‍ക്കും കേരള തീരത്തു പ്രവര്‍ത്തനാനുമതി നല്‍കാന്‍ കഴിയും വിധം മത്സ്യനയത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നു. കോടികളുടെ അഴിമതിയാണു ഇതുവഴി നടത്തിയിരിക്കുന്നത്.’ ടി സിദ്ധിഖ് പറഞ്ഞു.

t siddiq
Advertisment