Advertisment

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: തൊഴിലാളികള്‍ക്ക് ടി സിദ്ദിഖിന്റെ ഉറപ്പ്

New Update

publive-image

Advertisment

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ആവശ തുടക്കം. തോട്ടം തൊഴിലാളി മേഖലയായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയില്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്ത പ്രചാരണത്തിന് എങ്ങും ആവേശജ്വല വരവേല്‍പ്പാണ് ലഭിച്ചത്.

തോട്ടം മേഖലകളിലൂടെയായിരുന്നു കഴിഞ്ഞ ദിവസത്തെ സിദ്ദിഖിന്റെ പര്യടനം. അട്ടമല, ചൂരല്‍മല, ഏലവയല്‍, കള്ളാടി, താഞ്ഞിലോട്, അഞ്ച്‌റോഡ്, മേലെനെല്ലിമുണ്ട, കടൂര്‍, മാന്‍കുന്ന്, ലക്കിഹില്‍, നെടുമ്പാല, ജയ്ഹിന്ദ് തുടങ്ങിയ തോട്ടം മേഖലകളിലെല്ലാം സ്ഥാനാര്‍ത്ഥിയെ കാണാനും ആശീര്‍വദിക്കാനും നിരവധി തൊഴിലാളികളെത്തിയിരുന്നു.

publive-image

എല്ലായിടങ്ങളിലും ഹൃസ്വമായ പ്രസംഗത്തിലൂടെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സിദ്ദിഖ് ഉറപ്പ് നല്‍കി. വേതനം വര്‍ദ്ധിപ്പിക്കല്‍, ഭവന പദ്ധതി നടപ്പാക്കല്‍, ചികിത്സാ സൗകര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം താന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാരം കാണുമെന്നും തൊഴിലാളികള്‍ക്ക് വാക്ക് നല്‍കിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം. പര്യടനം ഇന്നലെ മുട്ടിലില്‍ സമാപിച്ചു.

publive-image

തിരഞ്ഞെടുപ്പ് കമ്മിറ്റി ജന.കണ്‍വീനര്‍ പി.ടി ഗോപാലകുറുപ്പ്, അഡ്വ.ടി.ജെ ഐസക്, പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, റസാഖ് കല്‍പ്പറ്റ, ഗോകുല്‍ദാസ് കോട്ടയില്‍, രാംകുമാര്‍, ടി ഹംസ, ബി സുരേഷ്ബാബു, പി.കെ അഷ്‌റഫ്, അമല്‍ജോയി, അരുണ്‍ദേവ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

നാളെ 8.00 -ന് മൈലാടുംകുന്ന്, 8.30 -ന് ചെന്നലോട്, 9.00 -ന് എച്ച്.എസ് ജംഗ്ഷന്‍, 9.15 -ന് കല്ലങ്കരി, 9.30 -ന് കോട്ടക്കുന്ന്, 9.45 -ന് കാപ്പുവയല്‍, 10.00 -ന് പത്താംമൈല്‍, 10.15 -ന് എട്ടാംമൈല്‍, 10.30 -ന് പാറത്തോട്, 10.45 -ന് ഇടിയംവയല്‍, 11.00 -ന് മേല്‍മുറി, 11.15 -ന് ആറാംമൈല്‍, 11.30 -ന് അച്ചൂര്‍ നോര്‍ത്ത്, 11.45 -ന് അച്ചൂര്‍, 12.00 -ന് പൊഴുതന, 12.30 -ന് പെരുങ്കോട, 1.00 -ന് പന്ത്രണ്ടാംപാലം, 2.00 -ന് സുഗന്ധഗിരി, 2.30 -ന് നരിക്കോട്ട്മുക്ക്, 3.00 - തളിപ്പുഴ, 3.45 ലക്കിടി, 3.45 അട്ടമല, 4.00 മുള്ളമ്പാറ, 4.30 -ന് ചാരിറ്റി, 4.45 -ന് ഒലിവ്മല, 5.00 -ന് കലിക, 5.15 -ന് വെള്ളാരംകുന്ന്, 5.30 -ന് പെരുന്തട്ട, 6.00 -ന് ചുണ്ടേല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

wayanad news t siddique
Advertisment