Advertisment

കല്‍പറ്റയില്‍ ടി സിദ്ദിഖിന് വ്യക്തമായ മേല്‍ക്കൈ എന്ന് യുഡിഎഫ് വിലയിരുത്തല്‍. മൂന്നാം ഘട്ട പ്രചരണത്തിന് കൊഴുപ്പേകാന്‍ ഉമ്മന്‍ ചാണ്ടി നാളെ കല്‍പറ്റയില്‍ !

New Update

publive-image

Advertisment

വയനാട്: പ്രിയങ്കരനായ ശിഷ്യന്‍ ടി സിദ്ദിഖിനുവേണ്ടി ഉമ്മന്‍ ചാണ്ടി നാളെ കല്‍പറ്റയില്‍. പടിഞ്ഞാറത്തറയില്‍ രാവിലെ 11 ന് നടക്കുന്ന ഇലക്ഷന്‍ പ്രചരണ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നുണ്ട്. സിദ്ദിഖിന്‍റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനു നാളെയാണ് തുടക്കം.

രണ്ടാം ഘട്ടത്തോടുകൂടി യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയതായാണ് മുന്നണി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മാധ്യമ മേധാവിയായ എംവി ശ്രേയാംസ് കുമാറിന് മേല്‍ക്കൈ പ്രഖ്യാപിക്കുന്ന ഒരു ചാനല്‍ സര്‍വ്വേ പുറത്തുവന്നതിനു ശേഷം എഐസിസി മണ്ഡലത്തിലെ സ്ഥിതി പരിശോധിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും സ്വന്തം ലോക്സഭാ മണ്ഡലം എന്ന നിലയില്‍ സിദ്ദിഖിന്‍റെ പ്രചരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

മാതൃഭൂമി മേധാവിയായ ശ്രേയാംസ് കുമാറിന് മേല്‍ക്കൈ പ്രവചിച്ചത് മാധ്യമങ്ങള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അത്തരം സര്‍വ്വേകളില്‍ പലതും ടി സിദ്ദിഖ് ഇവിടെ സ്ഥാനാര്‍ഥിയാകുന്നതിനു മുമ്പ് പൂര്‍ത്തിയായവയുമായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി പ്രചരണം തുടങ്ങിയ ശേഷം വന്‍ മുന്നേറ്റമാണ് ഇവിടെ നടത്തിയത്. മത ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കല്‍പറ്റയില്‍ അവരുടെ പിന്തുണയും സിദ്ദിഖിന് അനുകൂലമായേക്കും. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും സീറോ മലബാര്‍ സഭാ വിവാദ സംഭവങ്ങളില്‍ സഭാ വിരുദ്ധ വാര്‍ത്തകള്‍ വ്യാപകമായി സൃഷ്ടിക്കുകയും ചെയ്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്‍റെ സാന്നിധ്യം ക്രിസ്ത്യന്‍ മേഖലകളില്‍ ടി സിദ്ദിഖിന് അനുകൂലമാകാനാണ് സാധ്യത കല്‍പിക്കുന്നത്.

wayanad news t siddique
Advertisment