Advertisment

ഇന്ത്യൻ ദേശീയതയുടെ ആത്മാവ് ബഹുസ്വരത: ടി. സിദ്ദീഖ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അബൂഹലീഫ: ബഹുസ്വരതയാണ് ഇന്ത്യൻ ദേശീയതയുടെ ആത്മാവെന്നും അതിനെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പ്രസ്താവിച്ചു.

Advertisment

publive-image

'മതം, ദേശീയത, മാനവികത' എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ്'ലാഹീ സെന്റർ ഫെബ്രുവരി അവസാന വാരം സംഘടിപ്പിക്കുന്ന അഞ്ചാമത്‌ ഇസ്'ലാമിക് സെമിനാറിന്റെ ഫഹാഹീൽ മേഖലാ പ്രചാരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. മുഹമ്മദ് നജീബ് പ്രമേയസംബന്ധമായി പ്രഭാഷണം നടത്തി.

കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് വർഗ്ഗീസ് പുതുക്കുളങ്ങര (ഒ.ഐ.സി.സി.),അസ്‌ലം കുറ്റിക്കാട്ടൂർ (കെ.എം.സി.സി.),സഫീർ പി. ഹാരിസ് (ജെ.സി.സി.), നിയാസ് ഇസ്‌ലാഹി (കെ.ഐ.ജി), എ.വി. മുസ്തഫ (കെ.കെ.എം.എ),രാജീവ് ജോൺ (കേരളാ അസോസിയേഷൻ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സെമിനാർ പോസ്റ്റർ പ്രകാശനം ടി. സിദ്ദീഖ് നിർവഹിച്ചു. കൂപ്പൺ വിതരണ ഉദ്ഘാടനം കെ.കെ.ഐ.സി വൈസ് പ്രസിഡന്റ് അസ്‌ലം കാപ്പാട് ബദർ അൽ സമാ ഹോസ്പിറ്റൽ എം.ഡി. അഷ്റഫ് അയൂരിന് നൽകിക്കൊണ്ട് നിർവഹിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ, സെക്രട്ടറിമാരായ സി.പി. അബ്ദുൽ അസീസ്, കെ.എ. സകീർ പ്രസംഗിച്ചു.

സോണൽ പ്രസിഡന്റ് പി.കെ. ഉസൈമത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സാജു ചെംനാട് സ്വാഗതവും സിറാജുദ്ദീൻ കാലടി നന്ദിയും പറഞ്ഞു.

Advertisment