Advertisment

ടി സിദ്ധിഖാണ് ഇപ്പോള്‍ താരം ! രാഹുല്‍ ഗാന്ധിയുടെ വരവറിഞ്ഞപ്പോള്‍ കണ്‍വന്‍ഷന്‍ മാറ്റി വച്ചാലോ എന്ന് നേതാക്കള്‍ ചോദിച്ചതിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെയായിരുന്നു ... വേണ്ട സര്‍, .... ?

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : യുഡിഎഫില്‍ ഇപ്പോള്‍ താരം ടി സിദ്ധിഖാണ് . രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ വേണ്ടി പ്രചാരണ രംഗത്ത് നിന്നും സീറ്റ് ഒഴിവായി നല്‍കിയ സിദ്ധിഖ് കേരളത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ദേശീയ തലത്തില്‍ തന്നെ താരമാണ്.

ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊരുതി നേടിയ സീറ്റ് പാര്‍ട്ടി അധ്യക്ഷനുവേണ്ടി ഒഴിയണമെന്ന് നേതൃത്വം പറഞ്ഞപ്പോള്‍ പരിഭവങ്ങള്‍ ഇല്ലാതെ സമ്മതം അറിയിച്ചു എന്ന് മാത്രമല്ല, രാഹുലിന്‍റെ ആഗമനത്തെ അത്യാവേശത്തോടെ സ്വീകരിച്ചു എന്നതാണ് പ്രധാനം.

ഇന്ന് ഉച്ചകഴിഞ്ഞ് മുക്കത്ത് വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് എന്ന പ്രഖ്യാപനം വരുന്നത്.

publive-image

ഇതോടെ സിദ്ധിഖിന് വിഷമം ആകേണ്ടല്ലോ എന്ന് കരുതി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാറ്റി വച്ചാലോ എന്ന് നേതാക്കള്‍ ചോദിച്ചതാണ്. ' വേണ്ട സര്‍, രാഹുല്‍ജിയുടെ പ്രചരണം നമുക്ക് ഇന്ന് തന്നെ തുടങ്ങാ൦, ഇനി വിശ്രമം വേണ്ട .. ' എന്ന് പറഞ്ഞത് സിദ്ധിഖായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ രാഹുലിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും കണ്‍വന്‍ഷനില്‍ സിദ്ധിഖ് പ്രഖ്യാപിച്ചു.

ഇതോടെ അണികള്‍ ആവേശത്തിന്‍റെ കൊടുമുടിയിലായി. ഈ സീറ്റ് മാറിക്കൊടുക്കല്‍ അഭിമാനമായി കണ്ട സിദ്ധിഖ് തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ താരം. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയാല്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ചുമതലയും സിദ്ധിഖിനായിരിക്കും.

kpcc t sidiq
Advertisment