Advertisment

ട്വന്റി 20 ലോകകപ്പ്: ആതിഥേയത്വം സംബന്ധിച്ച് ജൂണ്‍ 28-നകം തീരുമാനമെടുക്കണമെന്ന് ബിസിസിഐയോട് ഐസിസി

New Update

publive-image

ദുബായ്: ട്വന്റി 20 ലോകകപ്പിന്റെ ഇന്ത്യയിലെ ആതിഥേയത്വം സംബന്ധിച്ച് ജൂണ്‍ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. നേരത്തെ ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് ഐസിസിയുടെ നിര്‍ദ്ദേശം.

അതേസമയം ഇന്ത്യയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

Advertisment