Advertisment

ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ലെങ്കില്‍ വേദി മാറ്റണമെന്ന് പാറ്റ് കമ്മിന്‍സ്

New Update

publive-image

മുംബൈ: ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ലെങ്കില്‍ വേദി മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ബയോ ബബിളിനുള്ളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം പതിപ്പ് ബി.സി.സി.ഐ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിന്‍സിന്റെ പ്രതികരണം.

എന്നാല്‍ ലോകകപ്പിന് ഇനിയും ആറ് മാസമുണ്ടെന്നും കാര്യങ്ങള്‍ മാറിമറിയാമെന്നും കമ്മിന്‍സ് പറഞ്ഞു. ''ക്രിക്കറ്റ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവര്‍ത്തിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്ലത് എന്താണോ അത് ചെയ്യുകയാണ് വേണ്ടത്.'' - കമ്മിന്‍സ് വ്യക്തമാക്കി.

Advertisment