Advertisment

ശ്രദ്ധേയമായി ‘കലങ്കി’ലെ പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അഭിഷേക് വര്‍മ്മന്‍ സംവിധാനം നിര്‍വഹിക്കുന്ന ബോളിവുഡ് ചിത്രമാണ് കലങ്ക്. വരുണ്‍ ധവാന്‍ പ്രധന കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, സഞ്ജയ്ദത്ത്, മാധുരി ദീക്ഷിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഇപ്പോഴിതാ ഭാഷാഭേദമന്യേ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് കലങ്കിലെ പുതിയ വീഡിയോ ഗാനം. മാധുരി ദീഷിത്തിന്റെ മനോഹര നടനം തന്നെയാണ് വീഡിയോ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

അമിതാഭ് ഭട്ടാചാര്യയുടേതാണ് ഗാനത്തിലെ വരികള്‍. സരോജ് ഖാനും റെമോ ഡിസൂസയും ചേര്‍ന്നാണ് ഈ വീഡിയോ ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാലിന്റെ മധുരമായ ആലാപനവും ഈ ഗാനത്തിന്റെ മാറ്റുകൂട്ടുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു ദിവസംകൊണ്ട് അറുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Advertisment