Advertisment

റൊണാള്‍ഡോ പോയാലും ഗോളടിയില്‍ വിട്ടുവീഴ്ച പാടില്ല: തന്ത്രമുറപ്പിച്ച് റയല്‍ മാഡ്രിഡിലേക്ക് ഉഗ്രന്‍ ഗോളടി യന്ത്രമെത്തുന്നു

New Update

Advertisment

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടാലും തങ്ങളുടെ ഗോള്‍ സ്‌കോറിങ്ങില്‍ വിട്ടുവീഴ്ചയില്ല എന്ന നിലപാടുമായി റയല്‍ മാഡ്രിഡ് ഉറുഗ്വന്‍ താരം എഡിസണ്‍ കവാനിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു. പിഎസ്ജിയുടെ മുന്നേറ്റനിരയില്‍ നെയ്മറിനും എംബാപ്പെയ്ക്കുമൊപ്പം ഉഗ്രന്‍ ഫോമില്‍ പന്തുതട്ടുന്ന കവാനിയെ റൊണാള്‍ഡോ ഒഴിച്ചിട്ട ‘ഗോള്‍ മെഷീന്‍’ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ലോസ് ബ്ലാങ്കോസ് ശ്രമിക്കുന്നത്.

publive-image

ഗാലറ്റിക്കോസ് പദ്ധതി ക്ലബ്ബ് ഉപേക്ഷിച്ചുവെന്നുള്ള പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ പ്രസ്താവന ശരിയാകുന്ന രീതിയിലുള്ള ട്രാന്‍സ്ഫര്‍ അഭ്യൂഹമാണ് കവാനിയുമായുള്ളത്. പിഎസ്ജിയില്‍ നെയ്മറുമായി ഗ്രൗണ്ടിലടക്കം പരസ്യമായി വ്ാഗ്വാദത്തിലേര്‍പ്പെട്ട കവാനിയെ സ്വന്തമാക്കാന്‍ വലിയ തുക മുടക്കേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ച ഹസാര്‍ഡ്, നെയ്മര്‍, എംബാപ്പെ എന്നിവരെ അപേക്ഷിച്ച് പകുതി വില കവാനിക്കു നല്‍കിയാല്‍ മതിയെന്നതാണ് താരത്തില്‍ റയല്‍ നേതൃത്വത്തിനു താല്‍പര്യമുണ്ടാവാന്‍ പ്രധാന കാരണം.

publive-image

ഇസ്‌കോ, മോഡ്രിച്ച്, ക്രൂസ്, കസെമിറോ, മാഴ്‌സെലോ തുടങ്ങിയ മുന്നേറ്റനിരയില്‍ പന്തെത്തിക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുള്ള റയലിന് കവാനിയെ പോലൊരു മുന്നേറ്റനിരക്കാരനെയാണ് നിലവില്‍ ആവശ്യമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ എട്ടു സീസണുകളിലും മുപ്പതിലധികം ഗോളുകള്‍ നേടിയ കവാനി റൊണാള്‍ഡോയുടെ വിടവ് നികത്തുമെന്നാണ് റയലിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ നെയ്മര്‍ ടീമിലുണ്ടായിട്ടും പിഎസ്ജിക്കു വേണ്ടി നാല്‍പതു ഗോളുകള്‍ അടിച്ചു കൂട്ടി ക്ലബിന്റെ ടോപ് സ്‌കോററായത് കവാനിയായിരുന്നു.

Advertisment