ഡല്‍ഹി: ടാഗോർ ഗാർഡൻ ഇടവകയിൽ പരിശുദ്ധ അമ്മയുടെ തിരുനാളിനു 29 താം തീയതി ശനിയാഴ്ച കൊടി ഉയരും. ഫരിദാബാദ് രൂപതയുടെ വികാരി ജനറാൾ ജോസ് ഓടനാട്ട് അച്ചൻ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും.
ഇടവകയിൽ കൊടി ഉയരുന്നതോടൊപ്പം ഓരോ വീടുകളിലും തിരുനാൾ കൊടി ഉയരും. ഓഗസ്റ്റ് 29 ന് ആരംഭിച്ച് ഡിസംബർ 6 വരെ നിണ്ടു നിൽക്കുന്ന 100 ദിവസത്തെ പ്രാർത്ഥനാ ശുശ്രൂഷകളാണ് ക്രമീകരിച്ചിരിക്കുന്നത്.
100 ദിവസവും വൈകന്നേരം 6.30 ന് ജപമാലയും വി. കർബ്ബാനയും, ആരാധനയും, മാതാവിനോടുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
ഓരോ ഭവനങ്ങളിലേക്കും പരിശുദ്ധ അമ്മയുടെ രൂപം കൊണ്ടു പോവുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഡിസംബർ 6 ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിന്റെ കാർമ്മികത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.
വാഹന റാലിയും ഇടവകയിലുള്ള എല്ലാ വാഹനങ്ങളും വെഞ്ചിരിക്കുകയും ചെയ്യുന്നു. സർക്കാരിന്റെയും രൂപതയുടെയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ശുശ്രൂഷകൾ നടക്കുക.
തിരുനാൾ കൺവീനർമാർ പി.എ ജോൺ, ഷൈനി സിബി, സെബാന്റ്യൻ (കൈക്കാരൻ) എന്നിവര്‍ ഇതിന് നേതൃത്വം നല്‍കും.
- Fr. RONY THOPPILAN, Vicar