Advertisment

താ​യ്‌​ല​ന്‍​ഡി​ലെ ബു​ദ്ധ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് മൂ​ന്നു വ​ര്‍​ഷം മു​മ്പ് മോ​ചി​പ്പി​ച്ച ക​ടു​വ​ക​ളി​ല്‍ പ​കു​തി​യും ച​ത്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ന്‍​ഡി​ലെ കാ​ഞ്ച​നാ​ബു​രി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ബു​ദ്ധ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് മൂ​ന്നു വ​ര്‍​ഷം മു​മ്ബ് നി​ന്ന് മോ​ചി​പ്പി​ച്ച ക​ടു​വ​ക​ളി​ല്‍ പ​കു​തി​യും ച​ത്തു.

Advertisment

publive-image

147 ക​ടു​വ​ക​ളി​ല്‍ 86 ക​ടു​വ​ക​ളാ​ണ് ച​ത്ത​ത്. വൈ​റ​സ് ബാ​ധി​ച്ചും സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ പി​രി​മു​റു​ക്കം മൂ​ല​വുമാണ് ക​ടു​വ​ക​ള്‍ ച​ത്ത​തെ​ന്ന് താ​യ്‌​ലാ​ന്‍​ഡി​ന്‍റെ പാ​ര്‍​ക്ക് സ​ര്‍​വീ​സ് അ​റി​യി​ച്ചു.

ക​ടു​വ​ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ താ​യ് ബു​ദ്ധ ക്ഷേ​ത്ര​ത്തി​ലെ ഫ്രീ​സ​റി​ല്‍ നി​ന്ന് 2016ല്‍ 41 ​ക​ടു​വ കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ന്യ​ജീ​വി സം​ര​ക്ഷ​ക​രും ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ക​ടു​വ​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​വ​ക​ളു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ചൈ​നീ​സ് മ​രു​ന്നു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ഇ​വി​ടെ നി​ന്ന് ക​യ​റ്റി അ​യ​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ല്‍ ക​ടു​വ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​തോ​ടെ ദേ​ശീ​യോ​ദ്യാ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ മൃ​ഗ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ടു​വ​ക​ളെ സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണോ അ​ധി​കൃ​ത​ര്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന​തെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Advertisment