Advertisment

കെട്ട്' ചർച്ചാവിഷയമാകുന്നു...

New Update

ബാംഗ്ലൂർ നഗരത്തിൽ നിന്നും 'തട്ടകം' ടീമിന്റെ നട്ടെല്ലുകളായ മലയാളീ കലാകാരൻമാർ ചെയ്ത ഹ്രസ്വചിത്രമായ 'കെട്ട്' ശ്രദ്ധേയമാകുന്നു. രണ്ടു മിനിറ്റിൽ ഒതുങ്ങുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ആശയം ,ആവിഷ്ക്കാരം ,നിർവ്വഹിച്ചിരിക്കുന്നതും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും വിഷ്ണു.ജി എന്ന കലാകാരനാണ് .

Advertisment

വിനു.ജി, രഞ്ജിത് ഹരീന്ദ്രൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ഈ കലാസൃഷ്‌ടിയുടെ BGM ജുവിൻ സിങ്ങ് കൈകാര്യം ചെയ്തപ്പോൾ ആഖ്യാനം ഗോപീകൃഷ്ണൻ നിർവ്വഹിച്ചിരിക്കുന്നു.ഷോർട്ട് ഫിലിമിന്റെ ഒടുവിൽ കാണിക്കുന്ന 'മധു' എന്ന മനുഷ്യന്റെ ചിത്രം വരച്ചിരിക്കുന്നത് യദി വിശ്വം എന്ന ആർട്ടിസ്റ്റ് ആണ്. പി ആർ ഓ കൊട്ടാരക്കര ഷാ.

കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശികളായ വിഷ്ണു ,വിനു എന്നീ സഹോദരങ്ങൾ എഡിറ്റിംഗ് ,ആനിമേഷൻ രംഗത്ത് പ്രവർത്തിച്ചു വരികയാണ് . നിരവധി ഡബ്‌സ്മാഷുകളിലൂടെയും മറ്റും ശ്രദ്ധേയമായ ഇവരുടെ ആദ്യ സംരംഭം കൂടിയാണ് ഈ ഹ്രസ്വചിത്രം.ഡബ്‌സ്‍മാഷ് എന്ന കലാരൂപത്തെ ആദ്യമായി ഇന്ന് കാണുന്ന സാങ്കേതികതയുടെ രീതിയിലേക്ക് കൊണ്ടുവന്ന കലാകാരൻമാർ കൂടിയാണിവർ. കലാ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി ഇവർ തുടങ്ങിയ 'തട്ടകം' എന്ന കൂട്ടായ്മ ഒരുപാട് പ്രതിഭകൾക്ക് ഒരു ആശ്വാസവും കൂടിയാണ് .

ആധുനിക തലമുറയുടെ പരക്കം പാച്ചിലിൽ ജീവിക്കുന്ന രണ്ടു ചെറുപ്പക്കാരിൽ തുടങ്ങുന്ന കഥ അവസാനിക്കുന്നത് കേരളം ഒന്നടങ്കം ചർച്ച ചെയ്ത വിഷയം കാണിച്ചു കൊണ്ടാണ്. നാം പലപ്പോഴും ആഹാരസാധനങ്ങൾ പാഴാക്കികളയുമ്പോൾ ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ദാരിദ്ര്യങ്ങൾ കൂടിയുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നു കെട്ട് .ആഹാരം പാഴാക്കരുത് ,മനുഷ്യജീവിതങ്ങളെ മരണതുല്യമായ പട്ടിണിയിലേക്ക് തള്ളി വിടരുത്, എന്നീ സന്ദേശങ്ങൾ കുഞ്ഞുസമയം കൊണ്ട് പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമമാണ് ഈ ഷോർട്ട് ഫിലിമിലൂടെ ഇതിന്റെ അണിയറപ്രവർത്തകർ ഉദ്ദേശിച്ചിട്ടുള്ളത്.

Watch :

Facebook -

https://m.facebook.com/story.php?story_fbid=608550552870618&id=241947002864310

Youtube -

Advertisment