Advertisment

ചൈനയുടെ സുഖോയ് തായ്‌വാന്‍ വെടിവച്ചിട്ടെന്ന് റിപ്പോര്‍ട്ടുകള്‍; വ്യാജവാര്‍ത്തയെന്ന് ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെയ്ജിങ്: ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം തായ്‌വാന്‍ വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ചൈന. പൂര്‍ണമായും അസത്യമായ കാര്യങ്ങളാണ് പ്രചരിക്കുന്നത് ചൈന വ്യക്തമാക്കി.

വിയറ്റ്‌നാം അതിര്‍ത്തിയായ തെക്കന്‍ ചൈനയിലെ ഗ്വാങ്‌സിയില്‍ ചൈനീസ് യുദ്ധവിമാനം തായ്‌വാന്‍ വെടിവച്ചിട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തായ്‌വാന്‍ കടലിടുക്കിലേക്കും ദക്ഷിണാ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം ഗ്വാങ്‌സിയില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Advertisment