Advertisment

സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കെ വീടുവിട്ടിറങ്ങിയ കമിതാക്കൾക്കെതിരേ കേസെടുത്തു 

author-image
സത്യം ഡെസ്ക്
New Update

താമരശ്ശേരി: കൊറോണ രോഗവ്യാപനത്തെത്തുടർന്ന് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കെ നിയന്ത്രണംലംഘിച്ച് വീടുവിട്ടിറങ്ങിയ സംഭവത്തിൽ കമിതാക്കൾക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു.

Advertisment
publive-image
മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛൻ താമരശ്ശേരി പോലീസ്‌ സ്റ്റേ ഷനിലെത്തുകയായിരുന്നു.അന്വേഷണത്തിൽ എകരൂൽ സ്വദേശിക്കൊപ്പമാണ് പെൺകുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി.
പെൺകുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
kannur kidnap child kidnap kolam
Advertisment