Advertisment

തമിഴ് നടന്മാരായ കമല്‍ഹാസനും വിജയും 25 ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. അമ്മയെ കടത്തിവെട്ടി 25 ലക്ഷം വീതം നല്‍കിയത് ഇതുവരെ 4 തമിഴ് താരങ്ങള്‍

New Update

publive-image

Advertisment

തിരുവനന്തപുരം∙ പ്രകൃതിദുരന്തം അനുഭവിക്കുന്ന കേരളത്തിനു വലിയ തുകയുടെ സംഭാവനയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമൽ സംഭാവന നൽകി.

publive-image

വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കി. തമിഴ്‌ താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന്‌ 25 ലക്ഷം രൂപ കൈമാറുമെന്ന്‌ അറിയിച്ചിരുന്നു.

publive-image

മലയാള താരങ്ങളുടെ സംഘടനയായ അമ്മ 10 ലക്ഷം രൂപ നിധിയിലേയ്ക്ക് നല്‍കിയപ്പോഴാണ് തമിഴ്നാട്ടിലെ 4 താരങ്ങള്‍ ഒരാള്‍ 25 ലക്ഷം വീതം നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരിക്കുന്നത് .

publive-image

അതേസമയം ‌സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ് . മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതായി.

publive-image

വയനാട്, ഇടുക്കി ജില്ലകളിൽ ഈമാസം 14 വരെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ 13 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ 12 വരെയുമാണ് റെഡ് അലർട്ട്.

mazha indian cinema
Advertisment