Advertisment

കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക ബിജെപി സർക്കാരിനെതിരെ സമരവുമായി തമിഴ്നാട് ബിജെപി

New Update

publive-image

Advertisment

ചെന്നൈ: കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെ കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്നാട് ബിജെപി. തഞ്ചാവൂരിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലാണ് സമരം.

അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അണ്ണാമലൈ പറയുമ്പോൾ അണക്കെട്ട് നിർമ്മിക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടക മുഖ്യമന്ത്രി. ത‌ഞ്ചാവൂരിൽ വലിയ റാലിയോടെയാണ് ബിജെപി കർണാടക സർക്കാരിനെതിരായ തമിഴ്നാട് ബിജെപി ഘടകത്തിന്‍റെ ഏകദിന നിരാഹാര സമരം തുടങ്ങിയത്. സമരത്തിൽ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

മേക്കേദാട്ടു അണക്കെട്ട് വന്നാൽ കാവേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടർന്നാണ് തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നത്. അണക്കെട്ട് നിർമ്മണത്തിനെതിരെ ‍ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്ത്‌ വന്നതോടെ ജനരോക്ഷം ഭയന്നാണ് ബിജെപി സമരമെന്നും വിമർശനമുണ്ട്.

NEWS
Advertisment