Advertisment

ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

New Update

publive-image

ചെന്നൈ: ട്രെയിന്‍ എഞ്ചിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് ദാരുണമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്ഞാനേശ്വരനാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ തിരുനെല്‍വേലി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട എഞ്ചിന് മുകളില്‍ കയറി സെല്‍ഫ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്തിക്കും മുമ്പ് ജ്ഞാനേശ്വരന്‍ മരിച്ചു.

Advertisment