ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ഈ മാസം 19 വരെ നീട്ടി. കൂടുതൽ ഇളവുകൾ അനുവദിച്ചാണ് ലോക്ഡൗണ്‍ നീട്ടിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, റസ്റ്ററന്റുകൾ, ബേക്കറി, വഴിയോര ഭക്ഷണശാലകൾ തുടങ്ങിയവ രാത്രി 9 മണി വരെ പ്രവർത്തിക്കാം.
റസ്റ്ററന്റുകളിലും മറ്റു ഭക്ഷണശാലകളിലും 50% ഉപഭോക്താക്കളെ മാത്രമേ പ്രവേശിപ്പിക്കാവൂ. വിവാഹങ്ങൾക്ക് 50 പേർക്കും മരണാന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം. അന്തർസംസ്ഥാന ബസ് സർവീസ് പുനഃരാരംഭിച്ചില്ലെങ്കിലും പുതുച്ചേരിയിലേക്ക് മാത്രം സർവീസ് നടത്തും.