Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു; 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2710 കേസുകളും 37 മരണവും; മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്‌

New Update

publive-image

Advertisment

ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം അറുപതിനായിരം പിന്നിട്ടു. പുതുതായി 2710 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 62087 ആയി.

പുതുതായി 37 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 794 ആയി. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1358 പേര്‍ രോഗമുക്തി നേടി. ഇതുവരെ 34112 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 27181 പേര്‍ ചികിത്സയിലുണ്ട്.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് മധുര കോര്‍പ്പറേഷന്‍ പരിധിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 30 ന് അര്‍ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

Advertisment