Advertisment

തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 2532 പേര്‍ക്ക്; 53 മരണവും

New Update

publive-image

Advertisment

ചെന്നൈ: 2532 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 59377 ആയി ഉയര്‍ന്നു. 53 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 757 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ചെന്നൈയില്‍ മാത്രം 42 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 598 പേരാണ് കൊവിഡ് ബാധിച്ച് ചെന്നൈയില്‍ മരിച്ചത്.

ചെങ്കല്‍പേട്ട് നാലും, തിരുവള്ളൂര്‍ മൂന്നും, വില്ലുപുരത്ത് രണ്ടും, തിരുനെല്‍വേലിയിലും തിരുവണ്ണാമലയിലും ഓരോ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയില്‍ 1531 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 41172 ആയി.

അതേസമയം, തമിഴ്‌നാട്ടില്‍ 1438 പേര്‍ ഇന്ന് രോഗമുക്തി നേടി. 32574 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 25866 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment