Advertisment

കർഷകരെ സഹായിക്കാൻ വാർഡ് മുഴുവൻ കപ്പ വിതരണം ചെയ്ത് വാർഡ് മെമ്പർ സുഹറ കുഴിയേങ്ങൽ

New Update

publive-image

Advertisment

മക്കരപ്പറമ്പ: കനത്ത മഴ മൂലവും കോവിഡ് പ്രതിസന്ധി മൂലവും കപ്പ കൃഷിക്കാർ വലിയ നഷ്ടത്തിലായപ്പോൾ മക്കരപ്പറമ്പിൽ പ്രദേശത്തെ കർഷകരിൽനിന്ന് വിലക്ക് വാങ്ങി വാർഡിൽ വിതരണം ചെയ്ത് മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ മാതൃകയായി.

publive-image

1500 കിലോ കപ്പയാണ് വിലക്ക് വാങ്ങി വാർഡിലും വാർഡിലെ പരിസര പ്രദേശങ്ങളിലുമുള്ള 500 ൽ പരം വീടുകളിൽ വിതരണം ചെയ്തത്. ടീം വെൽഫെയറിന്റെ നേതൃത്വത്തിലാണ് കപ്പ വിതരണം നടന്നത്.

publive-image

സി.ടി മായിൻകുട്ടി മാസ്റ്റർ, മൻസൂർ പി.പി, റഷീദ് കൊന്നോല, സിദ്ധീഖ് കെ.പി, ഹാഫിസ് സി.കെ, ശംസാദ് അലി കൂരി, ശഹീദലി സി.എച്ച്, ശിബിലി ഇ.സി എന്നിവരാണ് നേതൃത്വം നൽകിയത്.

malappuram news
Advertisment