Advertisment

ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിന്റെ പേരില്‍ നടന്നത് വലിയ ഗൂഡാലോചന: താരിഖ് അന്‍വര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ആഴത്തിലുള്ള  ഗൂഡാലോചനയാണ് ഈ ഇടപാടിന്റെ പിന്നില്‍ നടന്നിരിക്കുന്നതെന്ന് പൂന്തുറയില്‍ രമേശ് ചെന്നിത്തലയുടെ സത്യാഗ്രഹ സമരത്തിന് സമാപനം കുറിച്ചുകൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെ എങ്ങിനെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഒരു വിദേശ കമ്പനിയുമായി എംഒയു ഒപ്പ് വയ്കാന്‍ കഴിയും. അപ്പോള്‍ സര്‍ക്കാരും ഈ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് വരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ കൊടിയ അഴിമതി പുറത്തു കൊണ്ടു വന്നത്.

രമേശ് ചെന്നിത്തല ഇതുവരെ കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരെ  ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളെല്ലാം വസ്തുതയാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞതായും താരിഖ് അന്‍വര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ വലിയൊരു കര്‍ഷക സമരം അലയടിക്കുകയാണ്. കോണ്‍ഗ്രസ് അതിന് വലിയ പിന്തുണയാണ് നല്‍കുന്നത്. അത് പോലെ കേരളത്തില്‍ മത്സ്യ മേഖലയില്‍ നടത്തുന്ന ഈ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാവായ രാഹുല്‍ഗാന്ധിയും വലിയ പിന്തുണയാണ് നല്‍കുന്നതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് കവീനര്‍ എംഎം ഹസന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംപിമാരായ കെ സുധാകരന്‍, ശശിതരൂര്‍, ടിഎന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഐഐസിസി സെക്രട്ടറിമാരായ പി.വി മോഹന്‍, ഐവാന്‍ ഡിസൂസ, മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍ പന്തളം സുധാകരന്‍, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, എം വിന്‍സന്റ്, കെസി ജോസഫ്, കെ ശബരീനാഥന്‍, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്‍, ഷാഫി പറമ്പില്‍, വി ടി ബല്‍റാം, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ വി തോമസ്, വൈസ് പ്രസിഡന്‍റുമാരായ ജോസഫ് വാഴക്കന്‍, പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ശരത് ചന്ദ്ര പ്രസാദ്, ടി സിദ്ധിഖ്, മുന്‍ എംപി പി സി ചാക്കോ, ഡിസിസി പ്രസിഡന്റ് സനല്‍ നെയ്യാറ്റിന്‍കര, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വിജയന്‍ തോമസ്,  കെ.പി.അനില്‍കുമാര്‍, എ എം നസീര്‍, മണക്കാട് സുരേഷ്, പഴകുളം മധു, ടി എം സക്കീര്‍ ഹൂസൈന്‍, കെപിസിസി സെക്രട്ടറിമാരായ വിനോദ് കൃഷ്ണ, ജി.വി ഹരി, ആര്‍ വി രാജേഷ്, വല്‍സലന്‍, ജി സുബോധന്‍, എസ് കെ അശോക് കുമാര്‍, പി എസ് പ്രശാന്ത്, മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിന്‍ തോമസ്,  മഹിളാ കോഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ്, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പികെ  വേണുഗോപാല്‍,  മുസ്‌ളീം ലീഗ് നേതാവ് ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

tariq anvar
Advertisment