Advertisment

'ടാര്‍സന്‍' നായകന്‍ റോണ്‍ എലീയുടെ ഭാര്യയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി ; അമ്മയെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലോസ് ആഞ്ചല്‍സ്: ലോക പ്രശസ്ത സിനിമയായ 'ടാര്‍സന്‍' നായകന്‍ റോണ്‍ എലീയുടെ ഭാര്യയെ മകന്‍ വെട്ടിക്കൊല പ്പെടുത്തി. വലേറി ലന്‍ഡീനാണ് (62)കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ 30 കാരന്‍ മകന്‍ കാമറണ്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

Advertisment

publive-image

ഇയാള്‍ താമസിക്കുന്ന വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ നാല് പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്‍റെ പ്രത്യാക്രമണത്തില്‍ ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Image result for tarzan-s-wife-stabbed-to-death-by-son

കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. അയല്‍വാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍.

Image result for tarzan-s-wife-stabbed-to-death-by-son

1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്. സൗന്ദര്യ മത്സരത്തിലെ മുന്‍ വിജയിയായിരുന്നു കൊല്ലപ്പെട്ട വലേറി.

Image result for tarzan-s-wife-stabbed-to-death-by-son

Image result for tarzan-s-wife-stabbed-to-death-by-son

Advertisment