ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും

Thursday, October 29, 2020

ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ടാറ്റ. ആപ്പിൾ ഐ ഫോണിന് ആവശ്യമായ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ കേന്ദ്രമാണ് ടാറ്റ ഒരുക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് കരുത്താവാൻ ടാറ്റ കൈകോർത്തു.

ബുധനാഴ്ച ട്വിറ്ററിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ടാറ്റയുടെ വമ്പൻ നിക്ഷേപത്തെ കുറിച്ച് പുറത്തുവിട്ടത്. പുതിയ നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് ഫോക്സ്കോൺ, ഡെൽ എന്നിവയുടെ ശ്രേണിയിലേക്ക് ടാറ്റയുമെത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ബിസിനസ് രംഗത്ത് ടാറ്റയുടെ ഉദ്ദേശമെന്തെന്ന് ചോദ്യമുയർന്നത്.

തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമിയാണ് ടാറ്റയുടെ പുതിയ സംരംഭമായ ടാറ്റ ഇലക്ട്രോണിക്സിന് വേണ്ടി വിട്ടുനൽകിയത്. തമിഴ്നാട്ടിലെ ഹൊസൂറിലാണിത്. ഇവിടെയാണ് ഐഫോണിന് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കുക.

×