Advertisment

ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 831 കോടി രൂപയുടെ നികുതി വെട്ടിപ്പ്; യന്ത്രങ്ങളും ഉത്പന്നങ്ങളും പിടിച്ചെടുത്തു; ഫാക്ടറി ഉടമ അറസ്റ്റില്‍

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുഡ്ക ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 831 കോടി രൂപയുടെ നികുതി വെട്ടിപ്പ്. ജിഎസ്ടി വകുപ്പ് ഡല്‍ഹി ബുദ്ദ് വിഹാറിലെ ഫാക്ടറിയിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ ഫാക്ടറി ഉടമയെ അറസ്റ്റു ചെയ്തു. യന്ത്രങ്ങളും ഉത്പന്നങ്ങളും പിടിച്ചെടുത്തു.

അറുപതോളം പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറി രജിസ്‌ട്രേഷനില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും വിപണിയില്‍ 4.14 കോടി രൂപ വിലവരും.

Advertisment