Advertisment

ടിബിഐ - എൻഐടി - പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലന കോഴ്‌സ് ആരംഭിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ടിബിഐ (ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍) - എൻഐടി (നാഷണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യുമായി സഹകരിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് സംരംഭകത്വ പരിശീലന കോഴ്സിന് തുടക്കമായി. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി അഹമ്മദ് പരിശീലന കോഴ്സ് ഉദ്‌ഘാടനം ചെയ്തു.

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് മുന്നോട്ട് പോകാൻ സംരംഭകർ സ്വീകരിക്കുന്ന പ്രായോഗിക അറിവുകളാണ് പുതിയ കാലത്ത് വളരെ പ്രാധാന്യം പൂർവ്വം പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാർ സ്‌ഥാപനമായ എന്‍റര്‍പ്രീനര്‍ഷിപ്പ് ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്ത ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (റ്റിബിഐ) - എന്‍ഐറ്റിയുടെ ഒന്നരമാസത്തെ പരിശീലന കോഴ്‌സ് ചേവായൂർ സിജി കേന്ദ്രത്തിലാണ് നടക്കുന്നത്.

എൻഐടി, ഐഐഎം ഫാക്കൽറ്റികൾ, വിജയിച്ച സംരംഭകർ, ബിസിനസ്സ് കൺസൾട്ടന്റുമാർ, മാർക്കറ്റിംഗ് എക്സ്പേർട്ട്സ്, ചാർട്ടേർഡ് അകൗണ്ടന്റ്, കമ്പനി സെക്രട്ടറിമാർ തുടങ്ങി 30 ലധികം വിദഗ്ദ്ധരായ പരിശീലകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ (നാഷണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) ലഭിക്കും. നേരത്തെ കോഴിക്കോടും, ആലുവയിലുമായി രണ്ട് എന്‍റര്‍പ്രീനര്‍ഷിപ്പ് ഡവലപ്മെന്‍റ് പ്രോഗ്രാം കോഴ്സുകൾ സംഘടിപ്പിച്ചിരുന്നു. മൂന്നാമത്തെ ബാച്ചാണ് ഇപ്പോൾ ആരംഭിച്ചത്.

ഉദ്ഘാടന ചടങ്ങിൽ സംരംഭകത്വ പരിശീലന കോഴ്സിനെ കുറിച് പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് വിശദീകരിച്ചു. റ്റിബിഐ - എന്‍ഐറ്റിസി സിഇഒ പ്രീതി എം മുഖ്യ പ്രഭാഷണം നടത്തി. സിജി സെക്രട്ടറി പ്രൊഫ. സഡ്.എ അഷ്‌റഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റ്റിബിഐ - എന്‍ഐറ്റിസി അഡ്മിനിസ്ട്രേറ്റർ വിജിത് കുമാർ സ്വാഗതവും, പീപ്പിൾസ് സ്റ്റാർട്ടപ്പ് ഡയറക്‌ടർ ഡോ. നിഷാദ് വി.എം നന്ദിയും പറഞ്ഞു.

kozhikode news
Advertisment