Advertisment

പ്രഥമ ടി സി സി അദ്നാൻ ഇൻഡോർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ടി എം സി സി ദമ്മാം ചാമ്പ്യന്മാരായി

author-image
admin
Updated On
New Update

റിയാദ് :തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് നടത്തിയ പ്രഥമ അദ്നാൻ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും സൗദി അറേബ്യയയുടെ കായിക ചരിത്രത്തിൽ ഒരേടായി മാറി. ഇസ്കാനിലെ അർകാൻ ഇൻഡോർ കോംപ്ലക്സിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ 12 ടീമുകളാണ് മാറ്റുരച്ചതു  ടീമുകൾ ഇഞ്ചോടിഞ്ചു പോരാടിയ ലീഗ്, സെമി ഫൈനൽ മത്സരങ്ങളിൽ നിന്നും ആതിഥേയരായ ടി സി സി യും ടി.എം.സി.സി ദമ്മാം ഫൈനലിലേക്ക്  പ്രവേശിച്ചു. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ കലാശ പോരാട്ടത്തിൽ ആതിഥേയരായ ടി സി സി റിയാദിനെ പരാജയപ്പെടുത്തി ടി എം സി സി ദമ്മാം ചാമ്പ്യന്മാരായി.

Advertisment

publive-image

ഫൈനലിലെ താരമായി ശാമിലിനെയും, ടൂർണമെന്റിലെ താരവും മികച്ച ബാറ്സ്മാനുമായി ദിൽഷാദിനെയും, മികച്ച ബൗളറായി മഹറൂഫിനെയും തിരഞ്ഞെടുത്തു.

ഇൻഡോർ ക്രിക്കറ്റ് ടൂര്ണമെന്റിനോടനുബന്ധിച്ചു സ്ത്രീകള്ക്കും കുട്ടികൾക്കും ബാഡ്മിന്റൺ, ത്രോ ബോൾ, ഫുട്ബോൾ തുടങ്ങിയ കായിക മത്സരങ്ങളും വിവിധ ഫൺ ഗെയിംസുകളും നടത്തി. ബാഡ്മിന്റണിൽ നിഷാന ജംഷീദും ഷാസിയ നജാഫും ത്രോ ബോളിൽ ടീം ടോപ്പാസും, ഫുട്ബോളിൽ ലിവർപൂൾ കിഡ്‌സും ജേതാക്കളായി. മുതിർന്നവർക്കായി നടത്തിയ ആവേശകരമായ വെറ്ററൻസ് ക്രിക്കറ്റ് മത്സരത്തിൽ പ്രേംനസീർ ടീം ജയൻ ടീമിനെ തോൽപിച്ചു.

പരിപാടിയുടെ പൊലിപ്പു വർധിപ്പിക്കുവാൻ രസകരമായ കുട്ടികളുടെ നൃത്തങ്ങൾ ഫാഷന് ഷോ എന്നിവ സംഘടിപ്പിച്ചിരുന്നു . തലശ്ശേരിയുടെ തനതായ ശൈലിയിലുള്ള മാപ്പിളപ്പാട്ടു പാടിയാണ് മുഴുവൻ ടീമുകളെയും ഇൻഡോർ സ്റ്റേഡിയത്തിലേക് ആനയിച്ചത്. കേരളത്തിൽ തന്നെ പേരുകേട്ട തലശേരിയുടെ ഭക്ഷണ വിഭവങ്ങൾ ഫുഡ് സ്റ്റാളിൽ ലഭ്യമായിരുന്നു.

ടി സി സി ഐ പി ൽ ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് അൻവർ സാദത് അധ്യക്ഷത വഹിച്ചു. ഡോക്ടർ അബ്ദുൽ സലാം ഉൽഘടനം നിർവഹിക്കുകയും പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് , ഇന്ത്യൻ സ്കൂൾ ഹെഡ് മിസ്ട്രസ് മൈമൂന അബ്ബാസ് എന്നിവർ സമ്മാനദാനം നടത്തുകയുമുണ്ടായി.

Advertisment