Advertisment

ടിവി വിപണിയില്‍ മുൻ നിരക്കാർ... പുതിയ ഗെയിമിങ്ങ് ഫീച്ചറുകളുമായി ടിസിഎല്‍ ടിവി 

New Update

publive-image

Advertisment

പാലക്കാട്: ലോകത്തിലെ മുന്‍നിര ടിവി നിര്‍മാതാക്കളായ ടിസിഎല്‍ അത്യാധുനിക സാങ്കേതിക വിദ്യയോടുകൂടിയ, ടെലിവിഷന്റെ പുതിയൊരു ശ്രേണി അവതരിപ്പിക്കുന്നു. ന്യൂജനറേഷന്‍ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ടിസിഎല്‍ അതിന്റെ സി-സീരിസ് സ്മാര്‍ട്ട് ടിവിയിലൂടെയാണ് പുതിയ ഗെയിമിങ്ങ് അനുഭൂതി പ്രേക്ഷകരിലെത്തിക്കുന്നത്.

വീഡിയോ ഗെയിമിങ്ങിന്റെ അനന്ത സാധ്യതകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പമുള്ള ഡിസ്‌പ്ലേ, അതിലോലമായ പ്രോസസിംഗ് എന്നിവ കൂടുതല്‍ പ്രിയങ്കരമായ ഗെയിമിങ്ങ് അനുഭവങ്ങള്‍ ലഭ്യമാക്കുന്നു.

ലോ-ഇന്‍പുട്ട് ലാഗ്, മികച്ച ശബ്ദഗുണനിലവാരം, ഉയര്‍ന്ന കണക്ടിവിറ്റി സ്പീഡ്, എന്നിവയോടുകൂടിയ ആക്ഷന്‍ ഗെയിംപ്ലാനാണ് ഇതിലുള്ളത്. ഇതിനായി 4-വേ എച്ച്ഡിഎംഐ, 2.1 പോര്‍ട്ട്, വൈഫൈ 6, വേരിയബിള്‍ റിഫ്രഷ് റേറ്റ്, ഓട്ടോ ലോ ലേറ്റന്‍സി മോഡ്, എന്‍ഹാന്‍ഡ്‌സ് ഓഡിയോ റിട്ടേണ്‍ ചാനല്‍ തുടങ്ങിയ ഗെയിമിങ്ങ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിട്ടുണ്ട്.

ബ്രാന്‍ഡ് ഗെയിമിങ്ങ് ഒരു പുത്തന്‍ അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം. ഓരോ ചിത്രത്തിനും ഓരോ രംഗത്തിനും കൂടുതല്‍ ദൃശ്യഭംഗിയും ചാരുതയും ലഭിക്കും. ആസ്വാദ്യകരമായ ഗെയിം മാസ്റ്റര്‍ അനുഭവത്തിനായി ഹൈ റിഫ്രഷ് റേറ്റ് ഡൈനാമിക് കോമ്പന്‍സേഷനും ലഭ്യമാണ്.

ആഗോള ടെലിവിഷന്‍ രംഗത്തെ മുന്‍നിരക്കാരായ ടിസിഎല്‍ ഇലക്ട്രോണിക്‌സ്, ലോകത്തെ 160 വിപണികളില്‍ സജീവ സാന്നിധ്യമാണ്. ടിവി വിപണിയില്‍ ടിസിഎല്ലിന് രണ്ടാം സ്ഥാനമാണുള്ളത്.

technology
Advertisment