Advertisment

ടിസിഎസ് ഐടി വിസ് 2019: ചിന്മയ വിദ്യാലയലത്തിലെ കെ. ആദിത്യ കൃഷ്ണനും-അഭിമന്യു രാജീവ് മേനോനും ജേതാക്കള്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരമായ ടിസിഎസ് ഐടി വിസ് 2019 ന്റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ കെ. ആദിത്യ കൃഷ്ണ-അഭിമന്യു രാജീവ് മേനോന്‍ സഖ്യം ജേതാക്കളായി. എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ അനുരാഗ് വിനോദ്കുമാര്‍- ദേവ് രാജ് ആര്‍. ടീം രണ്ടാം സ്ഥാനം നേടി.

Advertisment

publive-image

കലൂര്‍ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ 900 ലധികം കുട്ടികളാണ് പങ്കെടുത്തത്. ഓരോ സ്‌കൂളില്‍നിന്നും രണ്ട് പേര്‍ വീതമടങ്ങുന്ന ഒന്നിലധികം ടീമുകള്‍ക്ക് സൗജന്യമായി പങ്കെടുക്കാമായിരുന്നു. വിജയികള്‍ക്ക് കേരള ഐടി പാര്‍ക്ക് സി.ഇ.ഒ ശശി പി.എം, ടിസിഎസ് കേരള ഡെലിവറി സെന്റര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ ദിനേശ് പി. തമ്പി എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്കി.

ഒന്നാം സ്ഥാനം നേടിയ ചിന്മയ വിദ്യാലയത്തിലെ ടീമിന് അറുപതിനായിരം രൂപ വിലമതിക്കുന്ന സമ്മാനവൗച്ചറുകളും, റണ്ണേഴ്‌സ് അപ്പ് ആയ എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ ടീമിന് നാല്‍പ്പതിനായിരം രൂപയുടെ സമ്മാനവൗച്ചറുകളും ലഭിച്ചു. ഇരു ടീമുകള്‍ക്കും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ട്രോഫിയും മെഡലുകളും ലഭിച്ചു. കൂടാതെ ഫൈനലിലെത്തിയ മറ്റ് നാല് ടീമുകള്‍ക്കും 5,000 രൂപയുടെ വൗച്ചറുകളും സമ്മാനമായി ലഭിച്ചു.

മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ട്വിറ്റര്‍ കോണ്ടസ്റ്റില്‍ വിജയികളാകുന്നവര്‍ക്ക് ട്രൈറ്റന്‍ ബോട്ടിലുകള്‍ സമ്മാനമായി ലഭിക്കും.

പ്രാഥമിക എഴുത്ത് പരീക്ഷയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. കൊച്ചി എഡിഷന്‍ മത്സര വിജയികള്‍ മുംബൈയില്‍ നടക്കുന്ന ദേശീയ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, ഇന്‍ഡോര്‍, നാഗ്പുര്‍, ഭുവനേശ്വര്‍, കൊച്ചി, ഡല്‍ഹി, മുംബെ, പൂന എന്നിങ്ങനെ പന്ത്രണ്ട് നഗരങ്ങളിലാണ് ടിസിഎസ് വിസ് 2019 സംഘടിപ്പിച്ചത്.

Advertisment