Advertisment

ചന്ദ്രബാബു നായിഡു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് ; ടി.ഡി.പി സര്‍ക്കാരിന്റെ അഴിമതികള്‍ ഉടന്‍ തന്നെ പുറത്തുവരും, അത് പൊതു ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും ; പോളവാരം പദ്ധതിയിലെ അഴിമതി ഉടന്‍ പുറത്തു കൊണ്ടു വരുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പോളവാരം പദ്ധതിയിലെ ടി.ഡി.പി സര്‍ക്കാറിന്റെ അഴിമതി ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി.

Advertisment

publive-image

‘ചന്ദ്രബാബു നായിഡു സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ്. ടി.ഡി.പി സര്‍ക്കാരിന്റെ അഴിമതികള്‍ ഉടന്‍ തന്നെ പുറത്തുവരും, അത് പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവരുമെന്നും,” അദ്ദേഹം സഭയില്‍ പറഞ്ഞു.

”എന്തുകൊണ്ടാണ് ടി.ഡി.പി അംഗങ്ങള്‍ പോളവാരം വിഷയത്തില്‍ ഇങ്ങനെ ബഹളം വെക്കുന്നത്? കഴിഞ്ഞ മൂന്ന് ദിവസമായി ജലസേചനവകുപ്പ് മന്ത്രി ഈ വിഷയത്തില്‍ വിശദീകരണം നല്‍കുകയാണ്. പോളവാരം പദ്ധതിയുടെ നിര്‍മ്മാണത്തില്‍ സംഭവിച്ച അഴിമതി കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.’ പോളവാരം വിഷയത്തില്‍ ടി.ഡി.പി എം.എല്‍എ.മാര്‍ സഭയില്‍ ബഹളം വെച്ചപ്പോള്‍ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

‘അടുത്തിടെ ഞാന്‍ പ്രോജക്റ്റ് സൈറ്റ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ദുര്‍ഭരണംകൊണ്ട് മാത്രമാണ് പ്രവൃത്തി സ്തംഭിച്ചത്. അവര്‍ സ്പില്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. പിന്നീട് കോഫര്‍ ഡാം പ്രവൃത്തി ആരംഭിച്ചെങ്കിലും അതും പൂര്‍ത്തിയായില്ല.

ഇപ്പോള്‍ ഗോദാവരി നദിയുടെ വീതി 70 ശതമാനം കുറഞ്ഞിരിക്കുകയാണ്. ബാക്കിയുള്ള ചെറിയ ഏരിയയില്‍ കൂടിയാണ് വെള്ളം ഒഴുകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഗോദാവരി നദിയില്‍ വെള്ളം നിറയുമെന്നും അതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പോളവാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റെഡ്ഡി സൂചിപ്പിച്ചു.

Advertisment