Advertisment

താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി, കൈകൂപ്പി അധ്യാപകന്‍! തമിഴ്‌നാട്ടില്‍ നിന്നുള്ള അപൂര്‍വ്വ ചിത്രത്തോടൊപ്പം ആ അധ്യാപകന്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും ചര്‍ച്ചയാവുന്നു

author-image
admin
New Update

വ്യത്യസ്തനായ ഒരു അധ്യാപകന്റെ പ്രവര്‍ത്തന രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനാണിദ്ദേഹം. സ്‌കൂളില്‍ എത്താത്ത കുട്ടികളോട് അദ്ദേഹം പുലര്‍ത്തുന്ന സമീപനമാണ് ശ്രദ്ധേയം. കൃത്യമായി സ്‌കൂളില്‍ എത്താത്ത വിദ്യാര്‍ത്ഥികളോട്, ക്ലാസില്‍ സ്ഥിരമായി വരാന്‍ മുട്ടില്‍നിന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ് ബാലു എന്ന പ്രധാന അധ്യാപകന്‍.

Advertisment

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമെന്ന നിലയിലാണ് അധ്യാപകന്‍ ഈ അറ്റകൈ പ്രയോഗവുമായി കുട്ടികള്‍ക്കു മുമ്പില്‍ എത്തിയിരിക്കുന്നത്. ബാലുസാര്‍ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രചരിക്കുകയാണ്. ഇത് ആദ്യമായല്ല ബാലുസാര്‍ ക്ലാസില്‍ കൃത്യമായി എത്താത്ത വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ കൈകൂപ്പുന്നത്. താന്‍ ഇതുവരെ 150 ലധികം വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും, സ്‌കൂളില്‍ സ്ഥിരമായി വരാന്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും, പഠിക്കാനായി പറഞ്ഞിട്ടുണ്ടെന്നും അധ്യാപകന്‍ പറയുന്നു.

publive-image

മൂന്ന് വര്‍ഷം മുമ്പ് ചെങ്കല്‍പേട്ട് സ്‌കൂളില്‍ പഠിപ്പിക്കുമ്പോഴാണ് ആദ്യമായി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ പോകുന്നതെന്നും അധ്യാപകന്‍ പറയുന്നു. അവധി ദിവസങ്ങളില്‍ ഇതുപോലെ അടുത്തുള്ള ഗ്രാമങ്ങളിലും പോവാറുണ്ട്. പേടിപ്പിച്ചും, അടി നല്‍കിയും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കൊണ്ടുവരുന്നത് അവരുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഈ അധ്യാപകന്റെ അഭിപ്രായം. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകനാണ് ബാലു. ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണ് ഇത്.

ഇവരില്‍ ഭൂരിഭാഗവും കര്‍ഷകരുടെ മക്കളായതിനാല്‍ മാതാപിതാക്കളോടൊപ്പം കൃഷിയില്‍ സഹായിക്കുകയാണ് പതിവ്. മോശമായ സാഹചര്യത്തില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് തന്റെ ദൗത്യമെന്നാണ് ബാലുസാര്‍ അഭിപ്രായപ്പെടുന്നത്. അവരുടെ തലമുറയിലെ ആദ്യമായി വിദ്യാഭ്യാസം നേടുന്നവര്‍ കൂടിയാണ് ഈ കൂട്ടികള്‍. അതുകൊണ്ടുതന്നെ ചെറിയ ഉപദേശങ്ങള്‍ ഒന്നും മതിയാവില്ല. അതിനാലാണ് വീടുകള്‍ സന്ദര്‍ശിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു.

publive-image

താനും ഇതുപോലെ വളരെ പാവപ്പെട്ട് കുടുംബത്തിലെ അംഗമായിരുന്നെന്നും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് ഈ നിലയില്‍ എത്തിയതെന്നും പുതിയ തലമുറയെ എങ്ങനെ മികച്ച് വിദ്യാഭ്യാസം നല്‍കി മികച്ച ഭാവിയിലെത്തിക്കാം എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ തന്റെ ലക്ഷ്യമെന്നും ബാലു സാര്‍ പറയുന്നു. കുട്ടികളെ അമിതമായി ശിക്ഷിക്കുന്നത് യാതൊരുതലത്തിലും ഫലം ചെയ്യുകയില്ലെന്നും ബാലു സാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisment