Advertisment

ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു, എന്നാൽ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അധ്യാപകൻ പറഞ്ഞു ; കുട്ടികൾ പറഞ്ഞത് കാല് സിമന്റ് തറയിൽ ഉരഞ്ഞെന്നാണ് ; ഷെഹലയുടെ മരണത്തിൽ ആശുപത്രിയെ പഴിച്ച് അധ്യാപകൻ

New Update

വയനാട്‌ : അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹലയുടെ മരണത്തിൽ ആശുപത്രിയെ പഴിച്ച് അധ്യാപകൻ കെ കെ മോഹനൻ. കുട്ടിയുടെ രക്ഷകർത്താവ് വന്നിട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞതുകൊണ്ടാണ് വൈകിയത്. എന്നാൽ കുട്ടികൾ പാമ്പ് കടിയേറ്റന്ന് പറഞ്ഞിട്ടില്ല. കുട്ടികൾ പറഞ്ഞത് കാല് സിമന്റ് തറയിൽ ഉരഞ്ഞെന്നാണ്. കുട്ടികൾക്ക് ക്ലാസിൽ ചെരിപ്പിടാൻ അനുവാദം ഉണ്ടെന്നും അദ്ധേഹം പറഞ്ഞു.

Advertisment

publive-image

പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ഉടന്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി സഹപാഠികൾ രംഗത്തെത്തി. 3.15ന് സംഭവമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്ഷാകര്‍ത്താവ് വന്നിട്ടാണ് ആശുപത്രിയിലേക്കു പോയത്.

ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ അനുവദിക്കാറില്ലെന്നും വിദ്യാര്‍ഥിനികള്‍ പറ‍ഞ്ഞു. കുട്ടിയുടെ കാലിന് നീല നിറം ഉണ്ടായിരുന്നു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അധ്യാപകൻ പറഞ്ഞു

എന്നാൽ ഒരു അധ്യാപിക ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രധാന അധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികൾ പറഞ്ഞു.

Advertisment