Advertisment

കോളേജ് അധ്യാപികയുടെ ആത്മഹത്യ.... രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യക്കുറുപ്പ് കണ്ടെടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അധ്യാപികയുടെ മരണത്തിൽ ദുരൂഹതയേറുന്നു. ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ആശ എൽ സ്റ്റീഫൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Advertisment

publive-image

ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.

എൻസിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പിൽ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും.

SUIDE CASE
Advertisment