Advertisment

അധ്യാപക അവാർഡ്: അംഗീകൃത സ്കൂൾ അധ്യാപകർക്ക് അവഗണന

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: അധ്യാപക അവാർഡിന്റെ പേരിൽ സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളുകളിലെ അധ്യാപകരോട് കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ആരോപിച്ചു.

Advertisment

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നിസ്തൂലമായ പ്രവർത്തനം കാഴ്ച്ച വെക്കുന്നവരാണ് അംഗീകൃത സ്കൂളുകളിലെ അധ്യാപകർ. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അംഗീകൃത സ്കൂളുകൾ നേടുന്ന മികവുകൾ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയായി ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, ആ മികവുകൾക്ക് പിന്നിലെ ശക്തികളായ അധ്യാപകരെ അധ്യാപക പുരസ്കാരത്തിനായി പരിഗണിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മാത്രം പുരസ്കാരത്തിനായി പരിഗണിക്കുമ്പോൾ അതേ സിലബസ് പഠിപ്പിക്കുന്ന, അതേ യോഗ്യതയുള്ള അംഗീകൃത സ്കൂളുകളിലെ അധ്യാപകരെ തഴയുന്ന സമീപനമാണ് ആദ്യ കാലം തൊട്ടേ കേരളം ഭരിച്ചവർ കൈക്കൊള്ളുന്നത്.

അതേ സമയം, ഈ സ്കൂളുകളുടെ പാഠ്യ-പാഠ്യേതര മികവുകളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടാറുമുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സിലബസ് സ്കൂളുകളിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ വളരെ മുന്നിലാണ് അംഗീകൃത സ്കൂളുകൾ.

എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ വിജയശതമാനത്തിലും മികവിലും സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ ഏറെ മുന്നിലാണ് അംഗീതകൃത സ്കൂളുകൾ. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അംഗീകൃത സ്കൂളുകളോട് കിടപിടിക്കാൻ മറ്റ് മേഖലകൾക്ക് ഇനിയും കഴിയില്ല. കലാ-കായിക രംഗത്തും അംഗീകൃത സ്കൂളുകളുടെ മേന്മ കേരളത്തിന് ബോധ്യമുള്ളതാണ്.

എന്നാൽ അതിന് പിന്നിലെ അധ്വാനത്തിന് അർഹമായ പരിഗണന നൽകാത്തത് അഭ്യസ്ത വിദ്യരോടുള്ള അവഗണനയാണെന്നും ഇത് അവസാനിപ്പിക്കണം എന്നും കെആർഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും ആവശ്യപ്പെട്ടു.

teacher
Advertisment