Advertisment

കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ അധ്യാപക സമൂഹം നിരാഹാരം കിടക്കുന്നു… തെരുവിൽ ഉറങ്ങുന്നു !

New Update

publive-image

Advertisment

തിരുവനന്തപുരം: സാക്ഷര കേരളമേ ലജജ തോന്നുന്നു… നിറകണ്ണുകളോടെ കാണുവിൻ. ഇന്നിതാ, നാളെയെ ഉണർത്തേണ്ട അധ്യാപകർ തണുത്ത് വിറച്ച് ഉറങ്ങുന്നു. തലസ്ഥാന നഗരിയിൽ ! മുലപ്പാലിൻ മണം മാറാത്ത കുഞ്ഞ് അമ്മയെ ഓർത്ത് വിതുമ്പുന്നു. കുഞ്ഞേ മാപ്പ്… നാളെ നീ ആ തെരുവിൽ കിടക്കാതിരിക്കാൻ നിന്റെ അമ്മ ചെയ്യുന്ന ത്യാഗമാണ് കുഞ്ഞേ ഇത്…

publive-image

സാക്ഷരത വിദ്യാഭ്യാസത്തിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളം. ഇതാ കണ്ണ് തുറന്നു കാണൂ… ഇന്ന് നിന്നെ നീയാക്കിയ അധ്യാപക സമൂഹം തെരുവിൽ ഉറങ്ങുന്നു ! നിരാഹാരം കിടക്കുന്നു !

publive-image

കേരള സർക്കാരിന്റെ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ നിയമം അനുശാസിക്കുന്ന നീതിക്കായി, ജോലി സമത്വത്തിനായി, ചെയ്ത ജോലിയുടെ കൂലിക്കായി അധ്യാപകര്‍ തെരുവിൽ ഉറങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് അധ്യാപകരുടെ കൂട്ടായ്മ.

publive-image

സസ്ഥാനത്തെ 673 എയഡഡ് സ്കൂളുകളിലായി ജോലിചെയ്യുന്ന 1200 പ്രൈമറി അധ്യാപകര്‍ക്കാണ് ജൂണ്‍മുതല്‍ ശമ്പളം ലഭിക്കാത്തത്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. സ്കൂളുകൾ ലാഭകരമല്ലാത്തവയാണെന്നു കാണിച്ചാണ് ഇവര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത്. നിരവധി തവണ സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടും പരിഹാരം കാണാത്തതിനാലാണ് അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

trivandrum news
Advertisment