വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിന്റ ടീസർ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു. ചിത്രം ജൂലൈ 11-ന് പ്രദർശനത്തിന് എത്തും. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. അനുശ്രീ ആണ് നായിക. സനൽ കളത്തിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മല്ലിക സുകുമാരൻ, ജോയ് മാത്യു, സുധീർ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.