Advertisment

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിൽ പുതിയതായി അക്കൗണ്ട് എടുക്കുന്നവർ ആധാർ കാർഡിലുള്ള പേര് തന്നെ നൽകണമെന്ന വ്യവസ്ഥ കൊണ്ടുവരുതിനെ കുറിച്ച് ഫേസ്ബുക്ക് ആലോചിക്കുന്നു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സാൻഫ്രാൻസിസ്‌കോ: ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിൽ പുതിയതായി അക്കൗണ്ട് എടുക്കുന്നവർ ആധാർ കാർഡിലുള്ള പേര് തന്നെ നൽകണമെന്ന വ്യവസ്ഥ കൊണ്ടുവരുതിനെ കുറിച്ച് ഫേസ്ബുക്ക് ആലോചിക്കുന്നു. എന്നാൽ ആധാർ നന്പർ ഫേസ്ബുക്ക് ചോദിക്കില്ല.

ഫേസ്ബുക്കിൽ വ്യാജ പേരിൽ ധാരാളം പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യ പോലുള്ള ചെറിയ രാജ്യങ്ങളിലാണ് ഇത് പ്രാഥമികമായി ഫേസ്ബുക്ക് പരീക്ഷിക്കുന്നത്. അതേസമയം,​ ആധാർ ഉപയോഗിച്ച് ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കുന്നത് നിർബന്ധവും ആക്കിയിട്ടില്ല.

വ്യാജ പ്രൊഫൈലുകൾ ഉണ്ടാവുന്നത് തടയാനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്‌പരം എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ. പുതിയതായി അക്കൗണ്ട് തുറക്കുന്നവർക്ക് ഇതിനായുള്ള ലിങ്ക് നൽകും. എന്നാൽ,​ ഇത് നൽകിയാലേ അക്കൗണ്ട് തുറക്കാനാവൂ എന്ന് കർശന വ്യവസ്ഥയൊന്നുമില്ലെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

അതേസമയം,​ ഫേസ്ബുക്കിന്റെ ഈ നീക്കം വിവാദങ്ങൾക്കും വഴിതുറന്നേക്കാം. ഓൺലൈൻ വഴി ആധാർ വിവരങ്ങൾ നേരത്തെ ചോർന്നിരുന്നത് ആശങ്ക ഉയർത്തിയിരുന്നു. ഇരുന്നൂറോളം സർക്കാർ വെബ്സൈറ്റുകൾ ആധാർ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയെന്ന് നേരത്തെ കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

face book
Advertisment