Advertisment

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ, 6 മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

author-image
ടെക് ഡസ്ക്
New Update

ന്യൂഡല്‍ഹി:  മാക്‌സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍.  999 രൂപ ഓഫറില്‍  ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റയും ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും.

Advertisment

publive-image

ദിവസേന 100 എസ്എംഎസ് സൌജന്യമായിരിക്കും. മുംബൈ-ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിങ് കോളുകളും സൗജന്യമായിരിക്കും.  ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും.

ഒരു ജിബിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് പക്ഷേ 40 കെബിപിഎസ് മാത്രമായിരിക്കും സ്പീഡ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍,അസം സര്‍ക്കിളിലും ഈ പ്ലാന്‍ ലഭിക്കില്ല.

 

Advertisment