വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, May 15, 2019

കൊച്ചി:  വണ്‍ പ്ലസ് ഏറ്റവും പുതിയ പ്രീമിയം ഫഌഗ് ഷിപ്പായ വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി. സ്മാര്‍ട് ഫോണ്‍ അനുഭവത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന വേഗതയുള്ളതും ലളിതവുമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വണ്‍പ്ലസ് 7 പ്രോ, വണ്‍ പ്ലസ് 7 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്കു പേരിട്ടിരിക്കുന്നത്. നിരവധി സോഫ്റ്റ് വെയര്‍ ഫീച്ചറുകള്‍ക്കൊപ്പം വൈവിധ്യങ്ങളായ ഹാര്‍ഡ് വെയര്‍ ഫീച്ചറുകളും വണ്‍ പ്ലസ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയോടു കൂടി വിപണിയില്‍ ഇറങ്ങുന്ന വണ്‍ പ്ലസ് 7 പ്രോയുടെ പ്രധാന സവിശേഷത പോപ് അപ് ക്യാമറയാണ്. താഴെ വീഴുന്ന കാര്യം തിരിച്ചറിഞ്ഞ് സെല്‍ഫി ക്യാമറയെ അകത്തേക്ക് ഒളിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് ഇതിലെ പോപ് അപ് ക്യാമറ.

വണ്‍ പ്ലസ് 7 പ്രോ ഫോണുകളിലെ സെന്‍ മോഡ് സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍ 20 മിനിറ്റ് നേരത്തേക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ഫോണ്‍ ഉപയോഗത്തില്‍ ആസക്തിയുള്ളവര്‍ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്.

×