Advertisment

ആന്‍ഡ്രോയിഡ് പൈ ആദ്യം ലഭിക്കുന്ന ഫോണുകള്‍

author-image
admin
New Update

ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഒൻപതാം തലമുറയിലേക്കു കടക്കുന്നു. ഇതിന് പതിവുപോലെ, ഗൂഗിള്‍ 'പി' അക്ഷരമായാണ് പേരിട്ടിരുന്നത്. പിന്നീട് മുന്‍വര്‍ഷങ്ങളിലേതു പോലെ ഒരു പലഹാരത്തിന്റെ പേര് സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

Advertisment

ഇനി പുതിയ ആന്‍ഡ്രോയിഡിന്റെ പതിപ്പ് ആന്‍ഡ്രോയിഡ് പൈ (Pie-ഒരു പലഹാരം) എന്ന് അറിയപ്പെടും. പാന്‍കെയ്ക്ക്, പീനട്ട് ബട്ടര്‍ തുടങ്ങിയവയൊക്കെ ആയിരുന്നു ആന്‍ഡ്രോയിഡ് P യുടെ നാമകരണത്തിനായി പരിഗണിച്ച മറ്റു വാക്കുകള്‍. ഇന്ത്യയില്‍ നിന്നുള്ള പെഡ (peda)യും പരിഗണിച്ച വാക്കുകളിലുണ്ടായിരുന്നു. എന്തായാലും 2018ലെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പൈ എന്നായിരിക്കും അറിയപ്പെടുക.

publive-image

ആന്‍ഡ്രോയിഡ് പൈയുടെ പ്രധാന പ്രത്യേകത എന്താണെന്നു ചോദിച്ചാല്‍ അതിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മുൻപെങ്ങും ഇല്ലാത്ത വിധം വിളക്കിച്ചേര്‍ത്തിരിക്കുന്നു എന്നതാണെന്നു പറയേണ്ടിവരും.

ഇതാകട്ടെ, ഫോണുകളെ മുൻപെങ്ങും ഇല്ലാതിരുന്ന രീതിയില്‍ ഉപയോക്താവിനോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ അനുവദിക്കും എന്നതായിരിക്കും അനുഭവവേദ്യമാകുന്ന കാര്യം. ഫോണിനെ കൂടുതല്‍ ലളിതവുമാക്കുമെന്നാണ് ആന്‍ഡ്രോയിഡിന്റെയും ഗൂഗിള്‍ പ്ലെയുടെയും വൈസ് പ്രസിഡന്റ് സമീര്‍ സമത് (Sameer Samat) തന്റെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ആന്‍ഡ്രോയിഡ് 8ല്‍ നിന്ന് കാര്യമായ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെന്നു തന്നെയാണ് വിലയിരുത്തല്‍. മുന്‍ വര്‍ഷങ്ങളില്‍ ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ അല്ലെങ്കില്‍ നെക്‌സസ് ഫോണുകള്‍ക്കായിരുന്നു ഏറ്റവുമാദ്യം പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ബീറ്റാ വേര്‍ഷന്‍ നല്‍കിയിരുന്നത്.

ഈ വര്‍ഷം ആ പതിവും തെറ്റിച്ചിരിക്കുന്നു. ആദ്യം ആന്‍ഡ്രോയിഡ് പൈ ലഭിക്കുന്ന ഫോണ്‍ നിര്‍മാതാക്കളുടെ പേരുകളും പുറത്തു വിട്ടിട്ടുണ്ട്- സോണി, ഷവോമി, എച്എംഡി ഗ്ലോബല്‍ (നോക്കിയ) ഒപ്പോ, വിവോ, വണ്‍പ്ലസ്, ഇസെന്‍ഷ്യല്‍ എന്നിവയാണ് അവ. ഇവ കൂടാതെ, ആന്‍ഡ്രോയിഡ് വണ്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഫോണുകളിലേക്കും പുതിയ വേര്‍ഷന്‍ എത്തും.

മുകളില്‍ പറഞ്ഞ കമ്പനികളുടെ ഇനി പറയുന്ന മോഡലുകള്‍ക്കായിരിക്കും ആദ്യം അപ്‌ഡേറ്റ് ലഭിക്കുക- സോണി എക്‌സ്പീരിയ XZ2, ഇസെന്‍ഷ്യല്‍ ഫോണ്‍, നോക്കിയ 7 പ്ലസ്, ഷവോമി Mi Mix 2S, ഒപ്പോ R15 പ്രോ, വിവോ X21, വണ്‍പ്ലസ് 6. ഇന്നു മുതല്‍ ഈ മോഡലുകള്‍ക്ക് ആന്‍ഡ്രോയിഡ് പൈ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യത്തിനു പുറമെ, പുതിയ നാവിഗേഷന്‍ സിസ്റ്റം, സ്മാര്‍ട് ടെക്സ്റ്റ് സിലക്‌ഷന്‍, ക്വിക് സെറ്റിങ്‌സ്, ലളിതമായ വോളിയം നിയന്ത്രണ ഫീച്ചറുകള്‍, പുതിയ ഡാഷ് ബോര്‍ഡ്, ആപ്പ് ടൈമര്‍, ഡു നോട്ട് ഡ്‌സ്‌റ്റേര്‍ബ് ഫീച്ചര്‍, വൈന്‍ഡ് ഡൗണ്‍ എന്നിവയാണ് പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വരുന്ന പ്രകടമായ മാറ്റങ്ങള്‍.

Advertisment