Advertisment

വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ സൂപ്പര്‍ അനുഭവങ്ങള്‍ കാഴ്‌ചവെച്ച്‌ വോഡഫോണ്‍ പ്രീമിയര്‍ ബാഡ്‌മിന്റണ്‍ ലീഗ്‌ 2018

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഡിസംബര്‍ 22ന്‌ ആരംഭിക്കുന്ന വോഡഫോണ്‍ പ്രീമിയര്‍ ബാഡ്‌മിന്റണ്‍ ലീഗ്‌ 2018-19 നാലാമത്തെ പതിപ്പ്‌ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ ആവേശകരമായ മറ്റൊരു അനുഭവമായി മാറും.

Advertisment

താരങ്ങള്‍ തങ്ങളുടെ എതിരാളികളെ നേരിടുമ്പോള്‍ വോഡഫോണ്‍ സൂപ്പര്‍ഫാന്‍ ആയി മാറി തങ്ങളുടെ സ്‌മാര്‍ട്ട്‌ ആയ നീക്കം പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ്‌ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്‌.

ഈ ബാഡ്‌മിന്റണ്‍ സീസണിടയ്‌ക്ക്‌ വോഡഫോണ്‍ സൂപ്പര്‍ഫാനുകള്‍ക്ക്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍മാരുടെ പ്രകടനം തല്‍സമയം വീക്ഷിക്കാനും ചില സൂപ്പര്‍ അനുഭവങ്ങള്‍ ആസ്വദിക്കുവാനുമാണ്‌ അവസരം ലഭിക്കുക.

സ്‌റ്റേഡിയത്തിലേക്ക്‌ ഒരു ലക്ഷ്വറി കാര്‍ ഡ്രൈവു ചെയ്യുക, വി.ഐ.പി. ബോക്‌സിലിരുന്ന്‌ മല്‍സരം കാണുക, പ്രിയപ്പെട്ട താരം ഓട്ടോഗ്രാഫ്‌ ചെയ്‌തു നല്‍കുന്ന ഷട്ടില്‍ കോക്ക്‌ ലഭിക്കുക, ദശലക്ഷക്കണക്കിനു പേര്‍ നിങ്ങളെ ടിവിയില്‍ തല്‍സമയം കാണുന്നതിലൂടെ നിങ്ങളും ഒരു താരമായി മാറുക തുടങ്ങിവയാണ്‌ ഇവിടെ കാത്തിരിക്കുന്നത്‌.

ഒരു വോഡഫോണ്‍ സൂപ്പര്‍ ഫാന്‍ ആകുന്നതിനു വേണ്ടി വോഡഫോണ്‍ ഉപഭോക്താക്കള്‍ ടഡജഋഞഎഅച <ഇകഠഥ> എന്ന ഫോര്‍മാറ്റില്‍ 199 ലേക്ക്‌ എസ്‌.എം.എസ്‌. അയക്കുക മാത്രമാണു വേണ്ടത്‌.

തേഡ്‌ പാര്‍ട്ടി, എക്‌സ്‌ടേണല്‍ പാര്‍ട്ടി ഓഡിറ്റിലൂടെയാവും വിജയികളെ തെരഞ്ഞെടുക്കുക. ഉപഭോക്താക്കളുമായും കായിക പ്രേമികളുമായും അടുത്തിടപഴകാനുള്ള വലിയ അവസരങ്ങളാണു കായിക ഇനങ്ങള്‍ തങ്ങള്‍ക്ക്‌ നല്‍കുകയെന്ന്‌ ഇതേക്കുറിച്ചു പ്രതികരിച്ച വോഡഫോണ്‍ ഐഡിയ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫിസര്‍ സാഷി ശങ്കര്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഈ വിശ്വാസം ശക്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ബാഡ്‌മിന്റണ്‍ പ്രീമിയര്‍ ലീഗുമായുള്ള തങ്ങളുടെ സഹകരണം. ഇന്ത്യന്‍ ബാഡ്‌മിന്റണും അതിന്റെ ആരാധകരും തുടര്‍ച്ചയായി വളരുന്നതും ഇതു തന്നെയാണു ചൂണ്ടിക്കാട്ടുന്നത്‌.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ആവേശകരമായ അനുഭവങ്ങള്‍ ആസ്വദിക്കാനാവും വിധം സ്‌മാര്‍ട്ട്‌ ആയ നീക്കങ്ങള്‍ക്ക്‌ പ്രോല്‍സാഹനം നല്‍കുന്നതാണ്‌ വോഡഫോണ്‍ പ്രീമിയര്‍ ബാഡ്‌മിന്റണ്‍ ലീഗ്‌ 2018 എന്നും അദ്ദേഹം പറഞ്ഞു.

Advertisment