Advertisment

വീട്ടിലെ ലൈറ്റുകള്‍ അണച്ചോ എന്ന ആശങ്ക ഒഴിവാക്കാന്‍  ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സ്‌ വേണമെന്ന്‌ 90% ഇന്ത്യക്കാര്‍ - സര്‍വ്വേ

author-image
ടെക് ഡസ്ക്
New Update

കൊച്ചി:  ഇന്ത്യയിലെ ഇന്‍ര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സ്‌ സംബന്ധിച്ച്‌ ടാറ്റാ കമ്യൂണിക്കേഷന്‍സ്‌ തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. തങ്ങള്‍ വീടിനു പുറത്തു പോകുമ്പോള്‍ ലൈറ്റുകള്‍ അണച്ചോ എന്ന ആശങ്ക 65 ശതമാനത്തിലേറെ ഇന്ത്യക്കാര്‍ക്കും ഉണ്ടെന്നും മികച്ചൊരു സാങ്കേതികവിദ്യ വഴി ഇതു പരിഹരിക്കാമെന്നാണവര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

Advertisment

തങ്ങളുടെ നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സിനുള്ള പ്രസക്തിയെക്കുറിച്ച്‌ 12 ഇന്ത്യന്‍ നഗരങ്ങളിലെ രണ്ടായിരം പേരിലാണ്‌ സര്‍വ്വേ നടത്തിയത്‌. തങ്ങളുടെ വീടുകളിലാണ്‌ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സിനു കൂടുതല്‍ പ്രസക്തിയുള്ളതെന്നാണ്‌ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്‌.

publive-image

വീട്ടിലുള്ള ഉപകരണങ്ങള്‍ പുറത്തു നിന്നു തല്‍സമയം നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഇതിലൂടെ കഴിയുന്നത്‌ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത 91.1 ശതമാനം പേരും വെളിപ്പെടുത്തിയത്‌.

തങ്ങളുടെ വീടുകളില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്തണമെന്നാണ്‌ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആഗ്രഹം എന്ന്‌ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. പാല്‍ പോലുള്ള ദൈനംദിന ഉപയോഗ സാധനങ്ങള്‍ വാങ്ങാന്‍ മറന്നു പോകുന്ന സ്ഥിതി മാസത്തില്‍ ഒരു ദിവസമെങ്കിലും ഉണ്ടാകാറുണ്ടെന്നാണ്‌ 54.5 ശതമാനം പേരും സമ്മതിക്കുന്നത്‌.

22.7 ശതമാനം പേരും ഇത്തരം സാധനങ്ങള്‍ തീര്‍ന്നു പോകുന്ന അനഭവം ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഉണ്ടാകുന്നു എന്നും ഖേദിക്കുന്നു. ആവശ്യമുള്ള സാധനങ്ങള്‍ ഫ്രിഡ്‌ജില്‍ ശേഖരിച്ചു വെക്കന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും, തങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനായും മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കാനും അതിനായി പണം മുടക്കാനും താല്‍പ്പര്യമുണ്ടെന്നാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത 75.3 ശതമാനം പേരും അഭിപ്രായപ്പെടുന്നത്‌.

പുറത്തു പോകുമ്പോള്‍ വീടുകളിലെ ലൈറ്റ്‌ അണച്ചോ എന്ന കാര്യത്തില്‍ 51 ശതമാനം പുരുഷന്‍മാരും 50 ശതമാനം സ്‌ത്രീകളും ആശങ്ക പുലര്‍ത്തുന്നതായാണ്‌ കാണുന്നത്‌. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സ്‌ സഹായകമാകും എന്ന്‌ ഇരുവരും കരുതുകയും ചെയ്യുന്നു.

ജീവിതത്തിലെ സമ്മര്‍ദ്ദം കുറക്കുക, ഊര്‍ജ്ജ ഉപഭോഗം കുറക്കുക, ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, പുതിയ ബിസിനസ്‌ മാതൃകകള്‍ സൃഷ്ടിക്കുക തുടങ്ങിയവയ്‌ക്ക്‌ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സിനു സാധിക്കുമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ കമ്യൂണിക്കേഷന്‍സിന്റെ സീനിയര്‍ വൈസ്‌ പ്രസിഡന്റും ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സ്‌ മേധാവിയുമായ വി.എസ്‌. ശ്രീധര്‍ വിശദീകരിക്കുന്നു.

ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സിന്റെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖല സ്ഥാപിച്ച്‌ ഇത്‌ ഇന്ത്യയില്‍ വന്‍ തോതില്‍ പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കാണു തങ്ങള്‍ തുടക്കമിടുന്നതെന്ന്‌ ടാറ്റാ കമ്യൂണിക്കേഷന്‍സ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സുമീത്‌ വാലിയ പറഞ്ഞു.

Advertisment