#ലുക്ക്‌അപ്പ്‌ പ്രചാരണവുമായി ദീപാവലി ആഘോഷിക്കാന്‍ വോഡഫോണ്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, November 3, 2018

കൊച്ചി:  കുടുംബാംഗങ്ങളോടൊത്ത്‌ ആഘോഷങ്ങളില്‍ പങ്കെടുക്കാനും വര്‍ണ്ണാഭമായ വിളക്കുകളും പുതിയ വസ്‌ത്രങ്ങളും ഷോപ്പിംഗ്‌ ചെയ്യുന്നതിലും, ഓണ്‍ലൈനില്‍ ഷോപ്പിംഗും, മൊബൈലിലൂടെ ആശംസകള്‍ കൈമാറല്‍, സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ്‌ പങ്കുവയ്‌ക്കല്‍, വാതില്‍ക്കല്‍ സമ്മാനങ്ങള്‍ എത്തിക്കല്‍ എന്നിങ്ങനെ ഡിജിറ്റല്‍ ലോകത്തിന്റെ സ്വാധീനത്താല്‍ ദീപാവലി ആഘോഷങ്ങള്‍ വര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ഇതുമൂലം നഷ്ടപ്പെടുന്ന കുടുംബ ബന്ധത്തെ വീണ്ടെടുക്കുവാനും ഉപകരണങ്ങള്‍ മാറ്റിവച്ച്‌ ഇനി കുടുംബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നത്‌ പ്രോല്‍സാഹിപ്പിക്കാനായി വോഡഫോണ്‍ അവതരിപ്പിക്കുന്നു #ലുക്ക്‌അപ്പ്‌ പ്രചാരണം. ദീപാവലി പരസ്‌പരം ആഘോഷിക്കൂ എന്ന സന്ദേശ വീഡിയോയുമായി വോഡഫോണ്‍ ഇതിനകം തന്നെ പ്രചാരണം തുടങ്ങി കഴിഞ്ഞു.

ഒരു കുട്ടിയുടെ കണ്ണിലൂടെ ദീപാവലി ആഘോഷങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്‌ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്‌. കുട്ടിയുടെ പിതാവിന്റെ സ്‌നേഹം നിറഞ്ഞ പരമ്പരാഗത ദീപാവലി ആഘോഷവും ഇന്നത്തെ രീതികളും തമ്മിലുള്ള വ്യത്യാസമാണ്‌ വീഡിയോയിലൂടെ തെളിയുന്നത്‌. സാങ്കേതിക വിദ്യ എങ്ങനെയാണ്‌ മാനുഷിക ബന്ധങ്ങളെ കീഴടക്കുന്നതെന്നാണ്‌ വ്യക്തമാക്കുന്നത്‌.

ലുക്ക്‌അപ്പ്‌ ദീപാവലി വീഡിയോയുടെ ലിങ്ക്‌: https://www.youtube.com/watch?v=T71ZYrmLqJk

ഇന്നത്തെ ഹൈപ്പര്‍ കണക്‌റ്റഡ്‌ ലോകത്ത്‌ ശരിയായ സൗഹൃദങ്ങളുടെ അനിവാര്യതയെ കുറിച്ച്‌, പ്രത്യേകിച്ച്‌ ആഘോഷ വേളയില്‍, വോഡഫോണ്‍ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണെന്നും #ലുക്ക്‌അപ്പ്‌ പ്രചാരണത്തിന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഇത്‌ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ബ്രാന്‍ഡിനോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെയാണ്‌ വാലന്‍ന്റൈസ്‌ ദിനത്തിനും ഫാദേഴ്‌സ്‌ ഡേയ്‌ക്കും ഫ്രണ്ട്‌ഷിപ്പ്‌ ഡേയ്‌ക്കും പിന്നാലെ #ലുക്ക്‌ സന്ദേശവുമായി വോഡഫോണ്‍ ദീപാവലി ആഘോഷത്തിനെത്തുന്നതെന്നും കുടുംബബന്ധങ്ങളും സൗഹൃദവും ഊട്ടിഉറപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും വോഡഫോണ്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ ഇവിപി സിദ്ധാര്‍ത്ഥ്‌ ബാനര്‍ജി പറഞ്ഞു.

യഥാര്‍ത്ഥ സംസാരം പ്രോല്‍സാഹിപ്പിക്കുന്നതിനാണ്‌ കഴിഞ്ഞ വര്‍ഷം വോഡഫോണ്‍ #ലുക്ക്‌അപ്പ്‌ പ്രചാരണം തുടങ്ങിയതെന്നും കുട്ടിയുടെ കണ്ണിലൂടെ ഒരു ആധുനിക കുടുംബത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ദീപാവലി ആഘോഷങ്ങളെ കുറിച്ചുള്ള അച്ഛന്റെ ലേഖനം വായിക്കാന്‍ ആവേശം കാട്ടുന്ന കുട്ടി കുടുംബത്തെ മൊത്തം ചുറ്റും കൂട്ടുകയാണ്‌.

ഫോണുകള്‍ക്ക്‌ നമ്മുടെ ജീവിതത്തില്‍ നിര്‍ണായക പങ്കുണ്ടെങ്കിലും പ്രത്യേക അവസരങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അത്‌ മാറ്റിവയ്‌ക്കണമെന്ന സന്ദേശമാണ്‌ നല്‍കുന്നതെന്നും ഒഗില്‍വി എക്‌സിക്യൂട്ടീവ്‌ ക്രിയേറ്റീവ്‌ ഡയറക്‌ടര്‍ കിരണ്‍ ആന്റണി പറഞ്ഞു. ജഹലമലെ ്‌ശശെ:േ ംംം.്‌ീറമളീിലശറലമ.രീാ എീൃ എൗൃവേലൃ കിളീൃാമശേീി, ുഹലമലെ രീിമേര:േ അറളമരീേൃ െജഞ | ലേമാ്‌ീറമളീിലാൗാ@മറളമരീേൃുെൃ.രീാ

×