വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലാനിനൊപ്പം  സൗജന്യമായി ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം അംഗത്വം

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 25, 2018

കൊച്ചി: വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ ആമസോണ്‍ പ്രൈം അംഗത്വം (999 രൂപ മൂല്യമുള്ളത്‌) പ്രത്യേക ചാര്‍ജ്‌ ഒന്നും ഇല്ലാതെ ലഭ്യമാകുമെന്ന്‌ ആമസോണും വോഡഫോണും ചേര്‍ന്ന്‌ പ്രഖ്യാപിച്ചു.

പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്‌, പരിധിയില്ലാത്ത സൗജന്യ ഷിപ്പിങ്‌, Amazon.in ലെ ഡീലുകളില്‍ പങ്കെടുക്കാം തുടങ്ങിയവ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വിനോദ ഷോപ്പിങ്‌ വീഡിയോ ചാനലാണ്‌ ആമസോണ്‍ പ്രൈം.

ഈ ഓഫറിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ പ്രീമിയം ഹോളിവുഡ്‌-ബോളിവുഡ്‌ സിനിമകള്‍, ടിവി ഷോകള്‍, പ്രൈം വീഡിയോകള്‍, പുതിയ കോമഡികള്‍, കുട്ടികളുടെ പരിപാടികള്‍, ബ്രെത്ത്‌, ഇന്‍സൈഡ്‌ എഡ്‌ജ്‌, ദി ഗ്രാന്‍ഡ്‌ ടൂര്‍, അമേരിക്കന്‍ ഗോഡ്‌സ്‌ എന്നീ നിരൂപക ശ്രദ്ധ നേടിയ പ്രൈം ഒറിജിനല്‍ പരമ്പരകളും ഉടന്‍ വരുന്ന കോമിക്‌സ്‌താന്‍, ടോം ക്ലാന്‍സിയുടെ ജാക്ക്‌ റയാന്‍ തുടങ്ങിയവയെല്ലാം ഇനി പരിധിയില്ലാതെ എപ്പോള്‍, എവിടെ വേണമെങ്കിലും ആസ്വദിക്കാം.

കൂടാതെ വരിക്കാര്‍ക്ക്‌ പരസ്യമില്ലാതെ സൗജന്യ സംഗീതവും സ്‌ട്രീം ചെയ്യാം. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, പഞ്ചാബി, തെലുങ്ക്‌, ബംഗാളി തുടങ്ങി അനേകം ഭാഷകളിലുള്ള ഗാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിലെ ലക്ഷക്കണക്കിന്‌ വരുന്ന ഉള്‍പ്പന്നങ്ങളെ കുറിച്ച്‌ ആദ്യമായി അറിയാനും ഡീലുകളില്‍ പങ്കെടുക്കാനും ഡിസ്‌ക്കൗണ്ട്‌ നേടാനും അവസരം ഇതോടൊപ്പം ലഭിക്കുന്നുണ്ട്‌.

ഇന്നത്തെ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ക്ക്‌ അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടത്‌ സൗകര്യപ്രദമായും സ്വതന്ത്രമായും നേടാനാണ്‌ ആഗ്രഹമെന്നും ഈ സഹകരണത്തിലൂടെ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഒന്നുകൂടി ശക്തിപ്പെടുത്തുകയാണെന്നും ഇഷ്‌ടപ്പെട്ട ആയിരക്കണക്കിന്‌ സിനിമ, വീഡിയോ, ടിവി പരിപാടികള്‍, സംഗീതം, ഷോപ്പിങ്‌ തുടങ്ങിയവയെല്ലാം വോഡഫോണ്‍ റെഡ്‌-ആമസോണ്‍ സഹകരണത്തിലൂടെ വരിക്കാര്‍ക്ക്‌ ലഭ്യമാകുമെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.

വോഡഫോണുമായി സഹകരിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ ആമസോണ്‍ പ്രൈം ഇന്ത്യ ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും വോഡഫോണ്‍ പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ ഇനി അവരുടെ പ്ലാനിന്റെ ഭാഗമായി ആമസോണ്‍ പ്രൈം ലഭ്യമാകുമെന്നും പ്രൈമിന്റെ നേട്ടങ്ങള്‍ വരിക്കാര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്ന്‌ വിശ്വസിക്കുന്നുവെന്നും ആമസോണ്‍ പ്രൈം ഇന്ത്യ മേധാവിയും ഡയറക്‌ടറുമായ അക്ഷയ്‌ സാഹി പറഞ്ഞു.

വോഡഫോണ്‍ പ്ലേ ആപ്പിലൂടെ ആമസോണ്‍ പ്രൈം അംഗത്വം ആക്‌റ്റിവേറ്റ്‌ ചെയ്യാം. സൗകര്യങ്ങള്‍ ലഭ്യമായ ഉപകരണങ്ങളില്‍ പ്രൈം വീഡിയോ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ പ്രൈം വീഡിയോകള്‍ ലഭ്യമാകും. ആമസോണ്‍ സംഗീത എഡിറ്റര്‍മാര്‍ തയ്യാറാക്കിയ പ്ലേ ലിസ്റ്റില്‍ നിന്നും താല്‍പര്യം, പ്രവര്‍ത്തികള്‍, കലാകാരന്‍ന്മാര്‍, കാലഭേദം തുടങ്ങിയവ അനുസരിച്ച്‌ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്‌.

Amazon.in ലെ ഷോപ്പിങ്‌ ഉള്‍പ്പടെ പ്രൈം അക്കൗണ്ട്‌ സൗകര്യങ്ങളെല്ലാം ആമസോണ്‍ പ്രൈം മ്യൂസിക്ക്‌ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ ലഭ്യമാകും. വോഡഫോണ്‍ റെഡ്‌ വരിക്കാര്‍ക്ക്‌ മൂന്ന്‌ അനായാസ സ്റ്റെപ്പുകളിലൂടെ ആമസോണ്‍ പ്രൈം അംഗത്വം ആക്‌റ്റിവേറ്റ്‌ ചെയ്യാം:  ആദ്യം വോഡഫോണ്‍ റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലാനിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യുക.

ഐഒഎസ്‌ ആപ്പ്‌ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വോഡഫോണ്‍ പ്ലേ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യുക. വോഡഫോണ്‍ പ്ലേ ആപ്പ്‌ തുറന്ന്‌ സ്‌പെഷ്യല്‍ വോഡഫോണ്‍-ആമസോണ്‍ ഓഫര്‍ ബാനറില്‍ ക്ലിക്ക്‌ ചെയ്യുക. മൊബൈല്‍ നമ്പറിലൂടെ ഒടിപി ലഭിക്കും. പ്രത്യേകിച്ച്‌ ചാര്‍ജ്‌ ഒന്നും ഇല്ലാതെ ഇതിലൂടെ വാലിഡേറ്റ്‌ ചെയ്യാം.

×