ഏറ്റവും കുറഞ്ഞ ബില്‍ ഗ്യാരന്റിയുമായി വോഡഫോണ്‍ റെഡ്‌ പ്ലാനുകള്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 4, 2018

കൊച്ചി:  രാജ്യത്തെ ഏറ്റവും കുറഞ്ഞ ബില്‍ ഗാരന്റി നല്‍കികൊണ്ട്‌ വോഡഫോണ്‍ ഇന്ത്യ പുതിയ സ്‌മാര്‍ട്ട്‌ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലാന്‍ അവതരിപ്പിച്ചു. മൊബൈല്‍ ഇന്‍ഷുറന്‍സ്‌, പരിധിയില്ലാത്ത രാജ്യാന്തര റോമിങ്‌, വിനോദ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാനില്‍ ലഭ്യമാകും.

ഉപഭോക്താക്കളുടെ വിനോദം, യാത്ര, സ്‌മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട മറ്റ്‌ ആവശ്യങ്ങളെല്ലാം സാധ്യമാകുന്നതാണ്‌ വോഡഫോണ്‍ റെഡ്‌ പുതിയ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലാനെന്നും മൊബൈല്‍ ഇന്‍ഷുറന്‍സ്‌, ഏറ്റവും കുറഞ്ഞ ബില്‍ ഗാരന്റി തുടങ്ങിയവയിലൂടെ വരിക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ വോഡഫോണ്‍ പ്രാധാന്യം നല്‍കുന്നതെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പുതിയ റെഡ്‌ പ്ലാനിനെ കുറിച്ച്‌ പറഞ്ഞു.

പുതിയ റെഡ്‌ പദ്ധതി പ്രകാരം വോഡഫോണ്‍ ബില്‍ ഗ്യാരന്റി എന്ന ഒപ്‌റ്റിമൈസേഷന്‍ ടെക്‌നോളജി അവതരിപ്പിക്കുന്നു. റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ പോര്‍ട്ട്‌ഫോളിയോയില്‍ മാസ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യമായ പ്ലാനില്‍ ബില്ലിംഗിലൂടെ തിരഞ്ഞെടുത്ത പ്ലാനിലെ ഏറ്റവും കുറഞ്ഞ സാധ്യമായ ബില്‍ ഉപഭോക്താവിന്‌ ഈ സംവിധാനം യാന്ത്രികമായി നിലനിര്‍ത്തികൊടുക്കുന്നു. അങ്ങനെ വരിക്കാര്‍ക്ക്‌ ബില്‍ കണ്ട്‌ ഞെട്ടേണ്ട അവസ്ഥയുണ്ടാകില്ല.

ഈ ലാഭം ഉറപ്പുവരുത്തന്നതിലേക്ക്‌ കൂട്ടുകാര്‍, കുടുംബാഗങ്ങള്‍, മറ്റ്‌ ഉപകരണങ്ങള്‍ തുടങ്ങിയവയെ കൂടി ഉള്‍പ്പെട്ടുത്തി 20 ശതമാനം ലാഭം നേടാം. മൊത്തം റെന്റല്‍ ഒറ്റ ബില്ലില്‍ നടത്തുകയും ചെയ്യാം.

ആമസോണ്‍ പ്രൈം സേവനങ്ങളുടെ 12 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയാണ്‌ പുതിയ റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ പ്ലാന്‍ വരുന്നത്‌. വരിക്കാര്‍ക്ക്‌ ബോളിവുഡ്‌, ഹോളിവുഡ്‌, പ്രാദേശിക ഭാഷ തുടങ്ങിയവയില്‍ സിനിമകളും സംഗീതവും ആസ്വദിക്കാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ, പ്രൈം മ്യൂസിക്കിലൂടെ ഒന്നിലധികം ഭാഷകളിലായി ദശലക്ഷക്കണക്കിന്‌ പാട്ടുകള്‍ പരിധിയില്ലാത്ത ഓഫ്‌ലൈന്‍ ഡൗണ്‍ലോഡുകളിലൂടെ ഉപഭോക്താക്കള്‍ക്ക്‌ പരസ്യരഹിത സംഗീതം സ്‌ട്രീം ചെയ്യാനാകും.

റെഡ്‌ പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ക്ക്‌ 12 മാസത്തേക്ക്‌ വോഡഫോണ്‍ പ്ലേ, പരിധിയില്ലാത്ത ലൈവ്‌ ടിവി, പുതിയ സിനിമകള്‍, ടിവി പരിപാടികള്‍ തുടങ്ങിയവയെല്ലാം ആസ്വദിക്കാം. റെഡ്‌ ഇന്റര്‍നാഷണല്‍, റെഡ്‌ ഇന്റര്‍നാഷണല്‍ പ്ലസ്‌, റെഡ്‌ സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ പ്ലസ്‌ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ 12 മാസത്തേക്ക്‌ നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ സൗജന്യമായി ലഭിക്കും.

വോഡഫോണ്‍ റെഡ്‌ പ്ലാന്‍ വരിക്കാരിലെ രാജ്യാന്തര യാത്രക്കാര്‍ക്ക്‌ 20 രാജ്യങ്ങളില്‍ ദിവസവും 180 രൂപയ്‌ക്കുള്ള അധിക പാക്കിലൂടെ പരിധിയില്ലാത്ത സൗജന്യ കോളുകള്‍ ലഭിക്കും.

വോഡഫോണ്‍ റെഡ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ പ്ലസ്‌ പ്ലാനിനു മുകളില്‍ തെരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക്‌ പ്രോല്‍സാഹനമായി മൊബൈല്‍ ഇന്‍ഷുറന്‍സും ലഭിക്കും. ഈ സൗജന്യ-ലൈഫ്‌-സൊലൂഷന്‍ ഉപഭോക്താക്കളെ അവരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ വെള്ളത്തില്‍ വീണുള്ള നാശനഷ്ടങ്ങളില്‍ നിന്നും വൈറസ്‌ & മാല്‍വേര്‍റില്‍ നിന്നുമുള്ള വാറന്റിയും നല്‍കുന്നു. ഉപഭോക്താവിന്‌ ഹാന്‍ഡ്‌ സെറ്റ്‌്‌ പല തവണ മാറ്റാം, പുതിയ ഉപകരണം രജിസ്റ്റര്‍ ചെയ്‌ത്‌ ജീവിതത്തിന്‌ അനുപേക്ഷണീയ ഇന്‍ഷുറന്‍സ്‌ ഉപയോഗിക്കുന്നത്‌ തുടരുകയും ചെയ്യാം.

×