Advertisment

'യെസ് സ്‌കെയില്‍ ബിസ്‌കണക്ട്' ആപ് യെസ് ബാങ്ക് പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എംഎസ്എംഇ അസോസിയേഷനുകളുടെ ഡിജിറ്റല്‍വത്കരണത്തിനു സഹായിക്കുന്ന 'യെസ് സ്‌കെയില്‍ ബിസ്‌കണക്ട്' ആപ്, യെസ് സ്‌കെയില്‍ ബിസിനസ് സൊലൂഷന്‍ എന്നിവ യെസ് ബാങ്ക് പുറത്തിറക്കി.

Advertisment

തങ്ങളുടെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെടുന്നതിനും അവരെ മാനേജ് ചെയ്യുന്നതിനും അറിവു പങ്കു വയ്ക്കുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഇടപാടു നടത്തുവുന്ന പ്രത്യേക ഇ-മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്ന സൊലൂഷനാണ് ബിസ്‌കണക്ട്. മാത്രവുമല്ല ഇവയുടെ പ്രയാസം കൂടാതെ ബാങ്കിംഗ് ഇടപാടുകളുമായി ബന്ധിപ്പിക്കാനും സാധിക്കും. എംഎസ്എംഇ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഒറ്റ ക്ലിക്കില്‍ ബാങ്കിംഗ് ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കും.അസോസിയേഷന്‍ ബന്ധപ്പെട്ടിരിക്കുന്ന വ്യവസായവുമേഖലയിലുണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍, വിദഗ്ധ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ് ഫോമില്‍ പങ്കുവയ്ക്കുവാന്‍ സാധിക്കും.

അംഗങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ഈ ആപ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും. ഇത് അംഗങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കും. യെസ് സ്‌കെയില്‍ ബിസ്‌കണക്ട്, യെസ് സ്‌കെയില്‍ ബിസിനസ് സൊലൂഷന്‍ എന്നിവയിലൂടെ യെസ് ബാങ്ക് എംഎസ്എംഇ പങ്കാളികളെ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയാണെന്ന് യെസ് ബാങ്ക് ബ്രാഞ്ച് ആന്‍ഡ് റീട്ടെയില്‍ ബാങ്കിംഗ് സീനിയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് രാജന്‍ പട്ടേല്‍ പറഞ്ഞു.

യെസ് സ്‌കെയില്‍ ബിസിനസ് സൊലൂഷന്‍സ് ഇതുവരെ മുപ്പതിലധികം സ്ഥാപനങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. നൂറു കോടി രൂപയിലധികം കാസാ ഫ്‌ളോ ബാങ്കിലേക്ക് എത്തിയിട്ടുണ്ട്. നടപ്പുവര്‍ഷം 200-ലധികം സ്ഥാപനങ്ങളില്‍ ഈ സൊലൂഷന്‍ ലഭ്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സ്‌പ്ലൈ ചെയിന്‍,ഹെല്‍ത്ത്‌ടെക്, ക്ലബ്‌സ്, ജിംഖാന് തുടങ്ങിയ മേഖലകള്‍ക്കു യോജിച്ചതാണ് യെസ് സ്‌കെയില്‍ ബിസിനസ് സൊലൂഷന്‍സ്.

Advertisment