Advertisment

മഹാമാരികളെ നേരിടാന്‍ കുവൈറ്റ് നല്‍കുന്നത് മികച്ച പിന്തുണയെന്ന് ലോകാരോഗ്യസംഘടന; ഡബ്ല്യൂഎച്ച്ഒ മേധാവി കുവൈറ്റില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ലോകാരോഗ്യസംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗെബ്രെയേസൂസ് കുവൈറ്റിലെത്തി. ബയാന്‍ പാലസില്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ആരോഗ്യമന്ത്രി ഡോ. ബാസില്‍ ഹമ്മൂദ് അല്‍ സബാഹ് തുടങ്ങിയവര്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധിസംഘത്തെ സ്വീകരിച്ചു.

ലോകസുരക്ഷ, ആരോഗ്യസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, മഹാമാരികളെ നേരിടുന്നതിനും ലോകാരോഗ്യസംഘടന വഹിക്കുന്ന പങ്കിനെ അമീര്‍ പ്രശംസിച്ചു. സമൂഹത്തിനുവേണ്ടി ലോകാരോഗ്യസംഘടനയുമായുള്ള സഹകരണം തുടരുമെന്നും അമീര്‍ വ്യക്തമാക്കി.

മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കും, നല്‍കുന്ന പിന്തുണകള്‍ക്കും ടെഡ്രോസ് അഥാനോം ഗെബ്രെയേസൂസ് കുവൈറ്റിന് നന്ദി അറിയിച്ചു. മഹാമാരികളെ നേരിടാന്‍ കുവൈറ്റ് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tedros Adhanom Ghebreyesus
Advertisment