Advertisment

ടീൻ കോൺഫ്രൻസീ- 2018 നാം നമ്മെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത് ഗോപിനാഥ് മുതുകാട്.

author-image
admin
New Update

ദമ്മാം : സ്റ്റുഡൻസ് ഇന്ത്യ കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ‘ടീൻ കോൺഫ്രൻസീ- 2018 ‘പ്രഥമ വിദ്യാർത്ഥി സമ്മേളനത്തിന്ന് പ്രൗഢോജ്വല സമാപനം. ശഖ്റ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജോലി നേടുക എന്നതിനപ്പുറം വിദ്യാഭ്യാസത്തിലൂടെ മനുഷിക നന്മകൾ നേടേണ്ടതുണ്ട്. നൻമയും തിൻമയും തിരിച്ചറിയാൻ ചെറുപ്രായത്തിലേ നാം ശീലിക്കേണ്ടതുണ്ട്. തിൻമകളെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് മാറി നിൽക്കുകയും നന്മകളുടെ വാഹകരായി നാം മാറുകയും ചെയ്യുമ്പൊഴേ ജീവിതം സാർത്ഥകമാവുകയുള്ളൂ. സ്റ്റുഡൻസ് ഇന്ത്യ ലക്ഷ്യം വെക്കുന്നതും അത് തന്നെയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഓരോരുത്തരും വ്യത്യസ്തരും അവരവരുടെ മേഖലകളിൽ അതുല്യരുമാണ്. നാം നമ്മെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ആർജ്ജിക്കുന്ന കഴിവുകൾ സമൂഹത്തിലേക്ക് പകരാനും കഴിയേണ്ടതുണ്ടെന്ന് ‘മനുഷ്യത്വം’ എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ തികഞ്ഞ ആത്മ വിശ്വാസം വേണം. ശ്രദ്ധയോടെ മനസ്സിലാക്കുകയും ചെയ്യുന്ന കാര്യങ്ങളോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നതോടൊപ്പം കഠിനമായ പരിശ്രമവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

ഒരു വിദ്യാർത്ഥിയുടെ പരമമായ ധർമ്മം പഠിക്കുക എന്നുള്ളതാണ്. ക്ലാസ്സുകളിൽ പൂർണ്ണമായ ശ്രദ്ധ ആവശ്യമാണ്‌. നിരന്തരമായ വായനയിലൂടെ ജീവിതത്തിൽ മാസ്മരിക മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നും പാഠപുസ്തകങ്ങൾക്കപ്പുറത്തും വായനക്ക് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ശേഷം കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.തികഞ്ഞ ആത്മവിശ്വാസം കഠിന പരിശ്രമങ്ങളുമാണ് ജീവിത വിജയത്തിന്ന് വഴിയൊരുക്കുന്നതെന്ന് തുടർന്ന് സംസാരിച്ച ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധിഖ് അഹ്മദ് പറഞ്ഞു.

കരിയർ ഗൈഡൻസ് എന്ന തലക്കെട്ടിൽ ഡോ.സാദിയാ ഖാൻ , സമൂഹത്തോടുള്ള കുട്ടികളുടെ ബാധ്യതയെ കുറിച്ച് അമീൻ ചൂനൂർ, ഖുർ അനിൽ നിന്ന് മുഹമ്മദ് ഷാൻ എന്നിവർ വ്യത്യസ്ത സെഷനുകൾ കൈകാര്യം ചെയ്തു.വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി നടന്ന പാരന്റിംഗ് സെഷനിൽ അക്ബർ വാണിയമ്പലം, ഉമർ ഫാറൂഖ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സഫയർ കുട്ടികളുമായി സംവദിച്ചു.അനലറ്റിക്കൽ ഗെയിമിന് യാസീൻ, സുഹൈൽ മങ്കരത്തൊടി എന്നിവരും, ലീഡർഷിപ്പ് ഗെയിമുകൾ സ്വാലിഹ് , മുസ് ലിഹ, ഫാജിഷ ഇല്യാസ്, അമീന എന്നിവരും നയിച്ചു.

publive-image

സ്റ്റുഡൻസ് ഇന്ത്യ റോഡ് മാപ്പ് ദിയ അംന, ഫാത്വിമ ഷുറൂഖ്, ഫാരിസ് എന്നിവർ അവതരിപ്പിച്ചു. ഫഹ് മിയ ഷാജഹാൻ ഗാനവും ഹിമ അഹ് ലാൻ മോണോ ആക്റ്റും ബിഫ് ന ബഷീർ, ഇബാ ശരീഫ്,തസ്നി സിദ്ദീഖ്,ഷിഫ സുബൈർ, അർവാ സൈദലവി എന്നിവർ സംഘഗാനവും അവതരിപ്പിച്ചു. ഷബീർ ചാത്തമംഗലം, യും ന ഫൈസൽ എന്നിവർ അവതാരകരായിരുന്നു. ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ സൗദി തലത്തിൽ നടത്തിയ ക്ലസ്റ്റർ മീറ്റ് ഡി ബൈറ്റ് കോണ്ടസിറ്റൽ ഒന്നാം സ്ഥാനം നേടിയ ആയിശ സഫയറിനെ മെമന്റോ നൽകി ആദരിച്ചു.

വിവിധ മൽരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ അബ്ദുസ്സമദ് കരുവാരകുണ്ട് അദ്ധ്യക്ഷത വഹിച്ചു. സുമയ്യ പർവേസ് സ്വാഗതവും ബിഫ് ന ബഷീർ ഖിറാഅത്തും നിർവ്വഹിച്ചു. തനിമ കേന്ദ്ര രക്ഷാധികാരി കെ.എം ബഷീർ സമാപന പ്രസംഗം നടത്തി. ആർ.സി.യാസിർ, അബ്ദുൽ ഹമീദ്, പി.ടി. അഷ്റഫ് , ആസിഫ് കക്കോടി, കുഞ്ഞിമുഹമ്മദ്, ഷാജഹാൻ, ഇല്യാസ് ചേളന്നൂർ, ഷാജഹാൻ ജുബൈൽ, ഹുദ മൻഹാം, ഡോ. നുസ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment